കാസര്‍കോട്: ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വടക്കേ തൃക്കരിപ്പൂരില്‍ പിതാവിനെയും അഞ്ചു വയസ്സുള്ള മകനെയും കാണാതായതായി പരാതി. ഭാര്യ നല്‍കിയ പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ആയിറ്റിയിലെ സുകേഷ് (38), മകന്‍ ശ്രേയന്‍ സുകേഷ് (5) എന്നിവരെയാണ് കാണാതായത്. ഞായറാഴ്ച രാവിലെയാണ് കല്ലുമ്മക്കായ വില്‍പ്പനക്കാണെന്നും പറഞ്ഞ് മകനെയും കൂട്ടി ഭര്‍ത്താവ് ബൈക്കുമായി വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു ഭാര്യ തുഷാര നല്‍കിയ പരാതിയില്‍ പറഞ്ഞു. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് ഭാര്യ പൊലീസില്‍ പരാതി നല്‍കിയത്. സുകേഷിനെയും മകനെയും കണ്ടെത്താന്‍ എസ്.ഐ എം അജ്മലിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.






