കാസര്‍കോട്: കാസര്‍കോട്ടെ ഒരു ആശുപത്രിയില്‍ എത്തിയ 16കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന പരാതിയില്‍ ടൗണ്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്തു. മുളിയാര്‍, പൊവ്വല്‍ സ്വദേശിയായ തൈസീര്‍(23) എന്ന ആള്‍ക്കെതിരെയാണ് കേസ്. ഇയാള്‍ക്കെതിരെ നിലവില്‍ ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ ഒന്‍പതു കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു. ഇവയില്‍ അഞ്ചെണ്ണം പോക്‌സോ കേസുകളാണെന്ന് പൊലീസ് തുടര്‍ന്നു പറഞ്ഞു.
ഫെബ്രുവരി 25ന് ആണ് കാസര്‍കോട് പൊലീസ് സ്റ്റേഷനില്‍ തൈസീറിനെതിരെ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസിനാസ്പദമായ സംഭവം. അടുത്ത ബന്ധുവിനൊപ്പം ഒരു ആശുപത്രിയില്‍ ഡോക്ടറെ കാണാന്‍ എത്തിയതായിരുന്നു തൈസീര്‍. ഈ സമയത്ത് പരിചയപ്പെട്ട ആണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.






