കരിന്തളം: ഭീമനടിയിലെ വെള്ളരിക്കുണ്ട് കാര്‍ഷിക വികസന ബാങ്ക് പ്രസിഡന്റായി ഉമേശന്‍ വേളൂരിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഭരണ സമിതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാനല്‍ എതിര്‍ല്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോണ്‍ഗ്രസിന്റെ യുവ നേതാവായ ഉമേശന്റ ഐക്യകണ്‌ഠേനയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.ഉമേശന്‍ വേളൂര്‍ കോണ്‍ഗ്രസ് മണ്ഡലം-ബ്ലോക്ക് പ്രസിഡന്റ്, മുന്‍ പഞ്ചായത്ത് മെമ്പര്‍, യുഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍, ജീവകാരുണ്യ- വികസന- ക്ഷേമ-സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കു മാതൃകയാണ്.
ക്ഷേത്രാ ഘോഷകമ്മിറ്റിഭാരവാഹിയായും പ്രവര്‍ത്തിച്ചു. ബാങ്ക് വൈ.പ്രസിഡന്റായി അഗസ്റ്റിന്‍ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു.






