ഇന്നത്തെ പ്രധാന വാർത്തകൾ

ഇസ്രായേൽ ഇറാൻ യുദ്ധം പശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷം. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡൻറ് ഇക്കാര്യം സ്ഥിരീകരിച്ചതായി സൂചനയുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ജാഗ്രത. ഖത്തറിലെ ദോഹയിലും കുവൈറ്റ് വിമാനത്താവളത്തിലും യുഎഇയിലെ പാം ജുമൈറയിലും മിസൈൽ ആക്രമണം ഉണ്ടായതായി റിപ്പോർട്ട് . ഖത്തർ പൗരന്മാർക്ക് വീട്ടിനുള്ളിൽ തുടരാൻ നിർദ്ദേശം. യുദ്ധസാഹചര്യം കണക്കിലെടുത്ത് കേരളത്തിൽ നിന്നുള്ള ഗൾഫ് വിമാന സർവീസുകൾ താളം തെറ്റി. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രസർക്കാർ ജാഗ്രത നിർദ്ദേശം നൽകി. പശ്ചിമേഷ്യയിലെ വ്യോമപാതകൾ അടച്ചതിനെത്തുടർന്ന് വിമാന സർവീസുകൾ റദ്ദാക്കിയത് യാത്രക്കാരെ വിഷമിപ്പിക്കുന്നു.ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളിൽ അമേരിക്കയുടെ സഹായത്തോടെ ഇസ്രായേൽ ശക്തമായ ആക്രമണം നടത്തി. ഇറാൻറെ ആണവ പദ്ധതികളെയും മിസൈൽ വികസന കേന്ദ്രങ്ങളെയും ലക്ഷ്യം വച്ചായിരുന്നു നീക്കം .ഇതിനു മറുപടിയായി ഇസ്രയേലിലെ സൈനിക കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്കും നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. യുഎഇ, അബുദാബി, ബഹ്റൈൻ ,ഖത്തർ, എന്നിവിടങ്ങളിലും അമേരിക്കൻ സൈനിക തവളങ്ങൾക്ക് നേരെ ആക്രമങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്. കുവൈറ്റിൽ വിമാനത്താവളങ്ങൾക്കു നേരെ ആക്രമണം നടത്തിയതായും ചില ജീവനക്കാർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്. ബഹറിൻ ആഭ്യന്തര മന്ത്രാലയം തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകി. ഇറാൻ , ഇറാഖ്, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ വ്യോമപാതകൾ അടച്ചു. വ്യോമപാതകൾ അടച്ചതോടെ എയർ ഇന്ത്യ ,എയർ ഇന്ത്യ എക്സ്പ്രസ്, തുടങ്ങിയ ഇന്ത്യൻ വിമാന കമ്പനികൾ ഗൾഫ് മേഖലയിലേക്കുള്ള സർവീസുകൾ മാർച്ച് ഒന്നു വരെ റദ്ദാക്കി. പശ്ചിമേഷ്യ വഴി യൂറോപ്പിലേക്ക് പോകുന്ന വിമാനങ്ങളും വഴിതിരിച്ചുവിട്ടു. റമദാൻ നോമ്പുകാലത്ത് അപ്രതീക്ഷിതമായി ഉണ്ടായ യുദ്ധ സാഹചര്യം ലക്ഷക്കണക്കിന് മലയാളി പ്രവാസികളെയും അവരുടെ നാട്ടിലെ കുടുംബങ്ങളെയും വലിയ ആശങ്കയിൽ എത്തിയിട്ടുണ്ട്. നാട്ടിലേക്ക് വരാനിരുന്ന വരെയും തിരിച്ചുള്ള യാത്രക്കാരെയും യുദ്ധം ബാധിച്ചു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക ഹെൽപ്പ് ഡസ്ക് തുറന്നിട്ടുണ്ട്. ഹൊർമൂസ് കടലിടുക്ക് തടസ്സപ്പെട്ടാൽ ആഗോള എണ്ണ വില കുതിച്ചുയരാൻ സാധ്യതയുണ്ട്. ഇത് ഇന്ത്യൻ പെട്രോൾ – ഡീസൽ വിലവർധനവിന് കാരണമാകും. മാർച്ച് 1 മുതൽ ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ വിലക്ക് ഏർപ്പെടുത്തി .വെസ്റ്റ് ബാങ്കിലെ വടക്കൻ മേഖലകളിൽ ഇസ്രയേൽ സൈന്യം പ്രഖ്യാപിച്ച ഓപ്പറേഷൻ മാർച്ച് 31 വരെ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ, ഇസ്രായേൽ വിദേശ മന്ത്രിമാരുമായി ചർച്ച നടത്തിവരികയാണ്. മേഖ ലയിൽ സമാധാനം പുനസ്ഥാപിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കേരള സന്ദർശനം മാർച്ച് 11 ലേക്ക് മാറ്റിവെച്ചു.

വയനാട് ടൗൺഷിപ്പ് ഒന്നാം ഘട്ടം ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കുന്നു. കൽപ്പറ്റയിൽ നിർമ്മിച്ച 178 വീടുകളുടെ താക്കോൽ കൈമാറും.

മാർച്ച് ഒന്നായ ഇന്നുമുതൽ രാജ്യത്ത് പല പ്രധാന നിയമങ്ങൾ നിലവിൽ വരുന്നു. റെയിൽവേ ജനറൽ പ്ലാറ്റ്ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള നിയമങ്ങളിൽ മാറ്റം. പ്രമുഖ പൊതു മേഖല ബാങ്കുകളിൽ മിനിമം ബാലൻസ് നിറുത്തുന്നു. എൽപിജി സിലണ്ടറുകളുടെ വിലയിൽ ഈ മാസത്തെ വില പുതുക്കൽ ഇന്നു ഉണ്ടാവും.

പ്രധാനമന്ത്രിയുടെ തമിഴ്നാട് പുതുച്ചേരി സന്ദർശനം ഇന്ന്. വികസന പദ്ധതികൾക്ക് തുടക്കം. പുതുച്ചേരിയിൽ 27000 കോടി രൂപയുടെയും മധുരയിൽ 44000 കോടി രൂപയുടെയും പദ്ധതികൾ .അമൃത ഭാരത പദ്ധതിയിൽ വികസിപ്പിച്ച എട്ടു റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം .

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോൽവി. മുംബൈ സിറ്റിയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് .

നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ രാഷ്ട്രീയപാർട്ടികൾ ഊർജ്ജിതമാക്കി. എൽഡിഎഫ് സ്ഥാനാർത്ഥി പട്ടിക മാർച്ച് 8 നോ, 9 നോ പ്രഖ്യാപിക്കുമെന്ന് സിപിഎം . തിരഞ്ഞെടുപ്പിനു മുഖ്യമന്ത്രി പിണറായി തന്നെ നേതൃത്വം നൽകും .യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി സതീശനും സണ്ണി ജോസഫും ഡൽഹിയിലേക്ക് തിരിച്ചു.

മലയോര ഹൈവേയിലെ പത്തനംതിട്ട മുതൽ പത്തനാപുരം വരെ ഇന്ന് ഒന്നര മുതൽ 5 മണി വരെ ഗതാഗത നിയന്ത്രണം. സംസ്ഥാന പോലീസ് മേധാവി രവത എ. ചന്ദ്രശേഖരന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടിക്കൊണ്ടു സർക്കാർ ഉത്തരവ് ഇറക്കി .

കേരളത്തിൽ വരുംദിവസങ്ങളിൽ ചൂട് വർധിക്കാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാസർകോട് ജില്ല കളക്ടർ അർജുൻ പാണ്ഡ്യൻ മാർച്ച് രണ്ടിന് ചുമതല ഏൽക്കും.രാവിലെ 10. 30ന് കളക്ടറേറ്റിൽ നടക്കുന്ന ചടങ്ങിൽ നിലവിലെ കളക്ടറിൽ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുക്കുക. സ്ഥാനമൊഴിയുന്ന കളക്ടർക്ക് നിരവധി സംഘടനകളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.

ജില്ലയിലെ 977എൻറോ സൾഫാൻ ദുരിതബാധിതർക്ക് കൂടി 5 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു.

കാഞ്ഞങ്ങാട്ട് പ്രാക്ടീസ് ചെയ്തിരുന്ന ഡോക്ടറെ കർണാടകയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ കർണാടക പോലീസ് അന്വേഷണം ആരംഭിച്ചു.

കാസർകോട് ജില്ലയിൽ വരുന്ന ദിവസങ്ങളിൽ ചൂട് വർദ്ധിക്കുമെന്ന് കാലാവസ്ഥാ റിപ്പോർട്ടുകൾ. ഉച്ചസമയത്ത് നേരിട്ട് സൂര്യതാപം ഏൽക്കുന്നതു ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments

You cannot copy content of this page