കാസര്‍കോട്: ജോലിക്കു പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍ നിന്നു പോയ പിതാവിനെ കാണാതായതായി പരാതി. ബങ്കര മഞ്ചേശ്വരം ശ്രീ ഭവനത്തിലെ ബി എം പ്രകാശി (45) നെയാണ് കാണാതായത്.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് പ്രകാശ് വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു മകന്‍ മനീഷ് മഞ്ചേശ്വരം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയതെന്നു കൂട്ടിച്ചേര്‍ത്തു. മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






