കാസർകോട്: പെൻഷൻ കാരെ ചേർത്തുപിടിച്ച പിണറായി സർക്കാരിനെ കെ.എസ്.എസ്.പി.യുകാറഡുക്ക ബ്ലോക്ക് 34-ാം സമ്മേളനം അഭിനന്ദിച്ചു. കർമ്മന്തോടി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ഡിആർ കുടിശിക കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.ബ്ലോക്ക് പ്രസിഡൻറ് കെ.വി നാരായണൻ പതാക ഉയർത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. ബാലൻ ഉദ്ഘാടനം ചെയ്തു. കെ.വി.നാരായണൻ അധ്യക്ഷതവഹിച്ചു. എൻ ശാന്ത, ഗോപാലകൃഷ്ണൻ നായർ , പി.രാമചന്ദ്രൻ, ഇ.സി.കണ്ണൻ റിപ്പോർട്ടുകളും, ബാലകൃഷ്ണൻ നായർ വരവുചിലവ് കണക്കുo അവതരിപ്പിച്ചു. കെ.വി. ഗോവിന്ദൻ, പ്രഭാകര പൊതുവാൾ, എം.മാധവി, നാരായണൻ നായർ, പി.പി രാജൻ, ശ്രീലത പ്രസംഗിച്ചു. ഭാരവാഹികളായി അശോക പി (പ്രസി),ബാലകൃഷ്ണൻ നായർ (സിക്ര) സൗദാമിനി കെ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു.







