മുസ്ലിം ലീഗിന്റെ മുഖ്യ അജണ്ട ഇഹപരലോക വിജയത്തിനുള്ള പ്രവർത്തനങ്ങൾ : കെ ബി മുഹമ്മദ് കുഞ്ഞി

പള്ളങ്കോട്: ഇഹപരലോക വിജയത്തിനുള്ള പ്രവർത്തനങ്ങളാണ മുസ്ലിം ലീഗ് ആവിർഭാവകാലം മുതൽ നടത്തുന്നതെന്നു ലീഗ് നേതാവ് കെ.ബി.മുഹമ്മദ് കുഞ്ഞി പറഞ്ഞു. നാല് വോട്ടിന് വേണ്ടി എന്തും കാണിക്കാൻ മ. ലീഗിനെ കിട്ടില്ലെന്നുപള്ളങ്കോട്ടു റംസാൻ റിലീഫ് ഉദ് ഘാടനം ചെയ്തു കൊണ്ട് ഉദുമ , മണ്ഡ:ലം ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി പറഞ്ഞു. ലീഗ് ശാഖാ പ്രസിഡണ്ട് ഹസൈനാർ അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി അഷ്റഫ് പള്ളത്തൂർ
പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് അഷ്‌റഫ്‌ ഹാജി സി എച്, സെക്രട്ടറി സിറാജ് കെ പി, അബ്ദുള്ള പരപ്പ, എൻ.എം അബ്ദുള്ള ഹാജി, അബ്ദുൽ കാദർ മോരങ്ങാനം, ഡി.എം.അബ്ദുല്ല ഹാജി, തസ്‌ലീം പള്ളങ്കോട്, ഷബീർ സി.കെ, വാർഡ് മെമ്പർ ഹമീദ് എ, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ സാഹിറ ബഷീർ, താഹിറ ബഷീർ, അമാനുല്ലാഹ്, ഷബീബ് പ്രസംഗിച്ചു. 75 കുടുംബങ്ങൾക്ക് കിറ്റ് എത്തിച്ചു.
മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട്കൂടിയായ കെ ബി മുഹമ്മദ് കുഞ്ഞിയെ . ശാഖാ കമ്മിറ്റി ആദരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page