കാസർകോട്:മുസ്ലിം ലീഗ് നേതാവും കാഞ്ഞങ്ങാട് നഗരസഭ മുൻ കൗൺസിലറുമായ പടന്നക്കാട്ടെ അബ്ദുൽ റസാഖ് തായലക്കണ്ടി(62) അന്തരിച്ചു.മുൻ ഹോസ്ദുർഗ് മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും നീലേശ്വരം ഗ്രാമ പഞ്ചായത്ത് മുൻ അംഗവുമായിരുന്ന റസാഖ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ജനറൽ സെക്രെട്ടറിയും ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: ഇ കെ ഹസീന ( മുൻ കൗൺസിലർ കാഞ്ഞങ്ങാട് ) മക്കൾ : റംസീന ( ആസ്‌ട്രേലിയ ) ഡോ.റമീസ ( യു.എ.ഇ), അഡ്വ. ആയിഷ, മരുമക്കൾ: ഷബീർ ( ആസ്‌ട്രേലിയ ) ഫൈറൂസ് (യു.എ.ഇ) സഹോദരങ്ങൾ: എഞ്ചിനീയർ മുഹമ്മദ് കുഞ്ഞി, റഹ്മത്ത് (തൈകടപ്പുറം), പരേതരായ അബൂസാലി മാസ്റ്റർ, നഫീസത്ത്.






