കീഴ്മാല പുതിയ സ്ഥാനം നവീകരണ കലശം: ആഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

നീലേശ്വരം:കരിന്തളംകീഴ്മാല പുതിയ സ്ഥാനം ശ്രീ പൂമാല ഭഗവതി ക്ഷേത്രം പുന: പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവം ആഘോഷ കമ്മിറ്റി ഓഫീസ് ചോയ്യംങ്കോട് ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് കെ രഘുനാഥൻ ഉദ്ഘാടനംചെയ്തു. തലയടുക്കത്ത് നടന്ന ആഘോഷ കമ്മിറ്റി യോഗത്തിൽ ജനറൽ കൺവീനർ എം വി പത്മനാഭൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാറക്കോൽ രാജൻ,കരിന്തളം സൈനിക കൂട്ടായ്മ സെക്രട്ടറി വസന്തൻ പി തോളേനി,കരിന്തളം വാട്സ് ആപ്പ് കൂട്ടായ്മ സെക്രട്ടറി രഞ്ജിരാജ് കരിന്തളം,സാമ്പത്തിക കമ്മിറ്റി ചെയർമാൻ പി ടി നന്ദകുമാർ, കൺവീനർ കെ വി ശശികുമാർ ,പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയർമാൻ വാസു കരിന്തളം , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി പവിത്രൻ പ്രസംഗിച്ചു. ആചാര സ്ഥാനികരും മാതൃസമിതി അംഗങ്ങളുംഉൾപ്പെടെ നിരവധി പേർ ചടങ്ങിൽപങ്കെടുത്തു.നവീകരണ കലശ മഹോത്സവത്തിന്റെ ഭാഗമായി മാർച്ച് മൂന്നിന് വൈകിട്ട് 5 മണിക്ക് ക്ഷേത്ര സന്നിധിയിൽ കുടുംബ സംഗമം നടക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page