കാസർകോട്: ജനങ്ങളെ അപമാനിക്കുന്ന ‘കേരള സ്റ്റോറി – 2’ സിനിമ ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് ഡി.വെ.എഫ്.ഐ സിനിമാ തിയേറ്ററിലേക്ക് മാർച്ച് ചെയ്തു. കാസർകോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ് ബി ദീക്ഷിത് അദ്ധ്യക്ഷതവഹിച്ചു. പി ശിവപ്രസാദ്, പ്രവീണ്‍ പാടി, മനീഷ് കുമാര്‍ , ബ്ലോക്ക് സെക്രട്ടറി സുഭാഷ് പാടി പ്രസംഗിച്ചു.






