കാസർകോട്: കുമ്പളയിലും പരിസരങ്ങളിലും രാത്രി കാലങ്ങളിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകൾ ചീറി പായുന്നതായി പരാതി. സംഭവം ശ്രദ്ധയിൽ പെട്ടതോടെ പൊലീസ് നടപടി തുടങ്ങി. കഴിഞ്ഞ ദിവസം എസ് ഐ കെ . ശ്രീജേഷ് നടത്തിയ പരിശോധനയിൽ ഒരു ബൈക്ക് പിടികൂടി. വരും ദിവസങ്ങളിലും നടപടി തുടരുമെന്ന് പൊലീസ് പറഞ്ഞു.
പല തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരാണ് രാത്രികാലങ്ങളിൽ നമ്പർ പ്ലേറ്റില്ലാത്ത ഇരുചക്ര വാഹനങ്ങളിൽ കറങ്ങുന്നതെന്നു പൊലീസ് പറഞ്ഞു. ഇത്തരക്കാരിൽ മയക്കുമരുന്നു കടത്തുകാരും പൂഴികടത്തിന് എസ് ക്കോർട്ട് പോകുന്നവരും ഉണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു.






