കാസർകോട്: സ്കൂൾ പാചക തൊഴിലാളി ആനുകൂല്യങ്ങൾ സംബന്ധിച്ച് യൂണിയൻ നേതാക്കൾക്കു മന്ത്രിതല ചർച്ചയിൽ നൽകിയ ഉറപ്പ് സർക്കാർ പാലിക്കണമെന്നു എ ഐ ടി യു സി സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ആവശ്യപ്പെട്ടു. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പു ശമ്പളം നൽകുക, മിനിമം വേതനം 700 രൂപ ആക്കുക, 300 കുട്ടികൾക്ക് ഒരു സ്കൂൾ പാചക തൊഴിലാളി എന്ന അനുപാതം നടപ്പിലാക്കുക, വിരമിക്കൽ പ്രായം 65 വയസ്സ് ആക്കുക, തൊഴിലാളികൾക്ക് ഇൻഷുറൻസ് ,ഐഡി കാർഡ് ,യൂണിഫോം നടപ്പിലാക്കുക, കേന്ദ്രവിഹിതം ലഭ്യമായില്ലെങ്കിലും സംസ്ഥാന വിഹിതം കൃത്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു യൂണിയൻ ജില്ലാകമ്മിറ്റി നടത്തിയ കാസർകോട് താലൂക്ക് ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. ജില്ലാ പ്രസിഡൻ്റ് കെ ചന്ദ്ര ശേഖരൻ അധ്യക്ഷത വഹിച്ചു. എ ഐ ടിയുസി ജില്ല സെക്രട്ടറി ടി കൃഷ്ണൻ, സെക്രട്ടറി മുകേഷ് ബാലകൃഷ്ണൻ സംസ്ഥാന കമ്മറ്റി അംഗങ്ങളായ ദുർഗ്ഗേശ്വരി, കിഷോർ കെ.ടി , രേവതി രവികുമാർ പ്രസംഗിച്ചു. അഷ്ക്കർ കടവത്ത്,സുജാത ടി, ഗോപാലകൃഷ്ണൻ,ഗിരിജ, സുഷമ സുരേഷ് മാർച്ചിനും ധർണ്ണയ്ക്കും നേതൃത്വം നൽകി.






