കാസര്‍കോട്: അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വഴി യാത്രക്കാരന്റെ കാലൊടിഞ്ഞു. അംഗഡിമുഗറിലെ രാഘവ (60) നാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് അപകടം. കടയില്‍ പോയി വീട്ടിലേക്ക് നടന്നു പോവുകയായിരുന്നു രാഘവന്‍. ഇതിനിടയില്‍ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നുവെന്നു രാഘവന്‍ പറഞ്ഞു. അപകടത്തില്‍ ബൈക്കു യാത്രക്കാരനും നിസാര പരിക്കേറ്റു.






