പയ്യന്നൂര്‍: പൊതുശൗചാലയത്തില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഴീക്കോട്, മീന്‍കുന്ന് സ്വദേശിയായ അജ്‌നാസി(23)ന്റെ മൃതദേഹമാണ് ബെര്‍ണ്ണശ്ശേരിയിലുള്ള മുസ്ലിം പള്ളിക്ക് സമീപത്തെ പൊതു ശൗചാലയത്തില്‍ ശനിയാഴ്ച രാവിലെ കാണപ്പെട്ടത്.
വെള്ളിയാഴ്ച രാത്രി 9നും ശനിയാഴ്ച രാവിലെ ആറു മണിക്കും ഇടയിലാണ് മരണം നടന്നതെന്നു സംശയിക്കുന്നു. ആദ്യം മരിച്ചത് ആരാണെന്നു വ്യക്തമായിരുന്നില്ല. പിന്നീടാണ് മൃതദഹം അജ്‌നാസിന്റേതാണെന്നു തിരിച്ചറിഞ്ഞത്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.







