പയ്യന്നൂര്‍: രക്തസാക്ഷി ഫണ്ട് വിവാദത്തെ തുടര്‍ന്ന് സി പി എമ്മില്‍ നിന്നു പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണന്‍ പ്രത്യക്ഷ സമരത്തിലേയ്ക്ക്. ഇതിനു മുന്നോടിയായി ശനിയാഴ്ച രാവിലെ പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
വി കുഞ്ഞികൃഷ്ണനെ അനുകൂലിച്ച പ്രസന്നന്‍ എന്നയാളുടെ ബൈക്ക് തീയിട്ട കേസിലും പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത വി എസ് അനില്‍ കുമാറിന്റെ വീട്ടു പടിക്കല്‍ റീത്തു വച്ച കേസിലും പൊലീസ് അന്വേഷണം മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ഇരുസംഭവങ്ങളിലും അന്വേഷണം ഊര്‍ജ്ജിതമാക്കി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേരത്തെ ഡിവൈ എസ് പിയോടും ആവശ്യപ്പെട്ടിരുന്നുവെന്നു കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതികളൊന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് സമരത്തിനു ഒരുങ്ങുന്നതെന്നും കുഞ്ഞികൃഷ്ണന്‍ പറയുന്നു. തന്റെ നിലപാടുകള്‍ക്കൊപ്പം കൂടുതല്‍ ആള്‍ക്കാര്‍ വരും ദിവസങ്ങളില്‍ എത്തുമെന്നു കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. അന്വേഷണം മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ഇരുസംഭവങ്ങളിലും അന്വേഷണം ഊര്‍ജ്ജിതമാക്കി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേരത്തെ ഡിവൈ എസ് പിയോടും ആവശ്യപ്പെട്ടിരുന്നുവെന്നു കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതികളൊന്നും ഉണ്ടായില്ല. ഇതേ തുടര്‍ന്നാണ് സമരത്തിനു ഒരുങ്ങുന്നതെന്നും കുഞ്ഞികൃഷ്ണന്‍ പറയുന്നു. തന്റെ നിലപാടുകള്‍ക്കൊപ്പം കൂടുതല്‍ ആള്‍ക്കാര്‍ വരും ദിവസങ്ങളില്‍ എത്തുമെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.







