ഇന്നത്തെ പ്രധാന വാർത്തകൾ

ഇന്ന് ലോക മെമ്പാടുമുള്ള ആകാശ നിരീക്ഷകർക്ക് അപൂർവമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാം.6 ഗ്രഹങ്ങൾ ഒരേ പാതയിൽ വരുന്ന പ്ലാനിറ്ററി പരേഡ് ഇന്ന് രാത്രി ദൃശ്യമാവും. സൂര്യാസ്തമയത്തിനുശേഷം അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ നീളുന്ന സമയത്ത് ഇത് വ്യക്തമായി കാണാൻ സാധിക്കും. ഇന്ത്യയിൽ നിന്ന് ഇത് കാണാൻ മികച്ച അവസരമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് അജ് മീറിൽ വെച്ച് രാജ്യവ്യാപകമായ എച്ച് പി വി വാക്സിനേഷൻ കാമ്പയിൻ ഉദ്ഘാടനം ചെയ്യും. 14 വയസ്സുള്ള പെൺകുട്ടികളെ ഗർഭാശയ ഗള അർബുദത്തിൽ നിന്ന് സംരക്ഷിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ അതിർത്തികളിൽ രൂക്ഷമായ സംഘർഷം തുടരുന്നു.

ഇറാൻ പ്രശ്നത്തിൽ യു എൻ മുന്നറിയിപ്പ്.ഇറാനിൽ പ്രതിഷേധക്കാർക്കെതിരെ അടിച്ചമർത്തലുകളും വധശിക്ഷ നടപടികളും വർദ്ധിക്കുന്നതിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു.

ഓഹരി വിപണിയിൽ അസ്ഥിരതകൾ പ്രകടമാണെങ്കിലും നമ്മുടെ സമ്പത്ത് വ്യവസ്ഥ സുരക്ഷിത വളർച്ചയിൽ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ ഓഹരി വിപണികൾ റെക്കോർഡ് മുന്നേറ്റം പ്രകടമായിട്ടുണ്ട്. രൂപയുടെ മൂല്യത്തിലും നേരിയ മുന്നേറ്റം ദൃശ്യമാണ്.

ഗുജറാത്തിലെ സാനന്ദില്‍ മൈക്രോൺ ടെക്നോളജിയുടെ സെമി കണ്ടക്ടർ അസംബ്ലി ആൻഡ് ടെസ്റ്റ് പ്ലാന്റ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിൽ നിർമ്മിച്ച ആദ്യ സെമി കണ്ടക്ടർ മെമ്മറി മോഡ്യൂളുകളുടെ വിപണനം ഇതോടെ ആരംഭിക്കും.

ഡൽഹി മദ്യനയ കേസിൽ മുൻ ഡൽഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജരിവാൾ,മനേഷ് സിസോദിയ, കെ കവിത എന്നിവർ ഉൾപ്പെടെയുള്ളവരെ വിചാരണ കോടതി വെറുതെ വിട്ടു. ഇതിനെതിരെ സിബിഐ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു.

ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ രണ്ടുദിവസത്തെ സന്ദർശനത്തിന് ഇന്ന് കേരളത്തിൽ എത്തും. ചങ്ങനാശ്ശേരി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ പരിപാടികളിൽ പങ്കെടുക്കും.

ടാറ്റ ഗ്രൂപ്പ് രാജ്യത്ത് ഉടനീളം 5000 കോടി രൂപയുടെ ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾ പ്രഖ്യാപിച്ചു. പതിനായിരം തൊഴിലവസരങ്ങൾ ഇതിൽ ഉണ്ടാവും.

കേരളത്തിൽ ഒറ്റപ്പെട്ട മഴ ഇന്നും നാളെയും ഉണ്ടാവും.ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ട്.

കൊച്ചിയിൽ നടന്ന എ ഐ സമ്മി റ്റുമായി ബന്ധപ്പെട്ട പ്രതിഷേധ കേസിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു

ഇന്ത്യ ഇംഗ്ലണ്ട് ടി 20 പരമ്പരയിൽ അവസാന മത്സരം ഇന്ന് നടക്കും. നിലവിൽ പരമ്പര ഒന്ന് ഒന്ന് എന്ന നിലയിലാണ്.പരമ്പരയുടെ മൂന്നു മത്സരങ്ങളിലെ അവസാന മത്സരമാണ് ഇന്ന്.

സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ ഇന്ന് ആരംഭിക്കും.കേരളത്തിന്റെ ആദ്യ മത്സരം ഇന്ന് വൈകിട്ട് നടക്കും.

കേരളത്തിലെ ദേശീയപാത നിർമ്മാണ പുരോഗതി ഇന്ന് വിലയിരുത്തും.പ്രധാന നിർമ്മാണ ജോലികൾ മൺസൂണിനു മുമ്പ് പൂർത്തിയാക്കാൻ നിർദ്ദേശം.

ഇന്ന് വേനൽചൂട് സാധാരണയേക്കാൾ നാല് ശതമാനം കൂടാൻ സാധ്യതയുണ്ട്. സൂര്യതാപം ഏൽക്കാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം.

റവന്യൂ വകുപ്പിൽ പുതിയ ഓൺലൈൻ മൊബൈൽ ആപ്ലിക്കേഷൻ ഇന്നുമുതൽ പൂർണ്ണ തോതിൽ പ്രവർത്തന സജ്ജമാവും.ലാൻഡ് റെക്കോർഡുകൾക്കും പോക്ക് വരവുകൾക്കും ഇനി കൂടുതൽ എളുപ്പത്തിൽ ഈ ആപ്പ് ഉപയോഗിക്കാം.

കെഎസ്ആർടിസിയുടെ പുതിയ ഡിജിറ്റൽ ടിക്കറ്റ് സംവിധാനം ഇന്നുമുതൽ പൂർണമായി പ്രാബല്യത്തിൽ വരും.

കാസർകോട് ജില്ലയിൽ മൂന്ന് പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾക്ക് സർക്കാർ അനുമതി നൽകി. പൊയിനാച്ചി കല്ലളിയിൽ ഫുഡ്‌ പാർക്ക്, പെരിയയിൽ ഫർണിച്ചർ പാർക്ക്, മഞ്ചേശ്വരത്ത് വ്യവസായ പാർക്ക് എന്നിവയാണിത്.ഇതോടെ ജില്ലയിലെ സ്വകാര്യ വ്യവസായ പാർക്കുകളുടെ എണ്ണം ആറായി.

രാജ്യത്തെ മികച്ച ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം നിർമ്മാണം ഇന്ന് വൈകിട്ട് മൈലാട്ടിയിൽ ആരംഭിക്കും.

കാസർകോട് ജില്ലാ കളക്ടറായി അർജുൻ പാണ്ട്യൻ ചുമതലയേറ്റു.

കാസർകോട്ട് അടിസ്ഥാന സൗകര്യ വികസനത്തിന് കാസർകോട് വികസന പാക്കേജിൽ 80 കോടി രൂപ അനുവദിച്ചു.

പെരിയ എയർ സ്ട്രിപ്പ് പ്രാഥമിക പ്രവർത്തനത്തിന് 1.10 കോടി രൂപ അനുവദിച്ചു.

തിരുവനന്തപുരം -കാസർകോട് അതിവേഗ റെയിൽപാതയുടെ നാലാം ഘട്ടം കണ്ണൂർ മുതൽ കാസർകോട് വരെ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page