കരിന്തളം:കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത്വാർഷിക പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥി ഹരിത സേന സ്കോളർഷിപ്പ് പദ്ധതി – ഇക്കോ സെൻസ് ശുചിത്വ പഠനോത്സവം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എം രാജൻ ഉദ്ഘാടനം ചെയ്തു.സ്‌റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേർസൺ എൻ ടി ശ്യാമള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ അനിത , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം സുരേന്ദ്രൻ, എ പി സജിത്ത് കുമാർ , പഞ്ചായത്ത് സെക്രട്ടറി എ വി സന്തോഷ് കുമാർ ,മെമ്പർ മുഹമ്മദ് കെ നൗഷാദ്, പി ഇ സി സെക്രട്ടറി ടി സുരേശൻ പ്രസംഗിച്ചു. പി വത്സരാജ് ആർ പി ശുചിത്വ മിഷൻ പദ്ധതി വിശദീകരിച്ചു. ഹരിത കേരളം ആർപി കെ. കെ രാഘവൻ സംസാരിച്ചു. പി.ടിരാജേഷ് സ്വാഗതവും അസി:സെക്രസജീന്ദ്രൻ നന്ദിയും പറഞ്ഞു. പഞ്ചായത്തിലെ യുപി,എച്ച് എസ്,എച്ച് എസ് എസ് വിഭാഗത്തിൽ പെട്ട തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാർത്ഥികൾ ഇക്കോ സെൻസിൻ്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ അവതരണവും വെയ്സ്റ്റ് ടു ആർട്ട്പ്രദർശനവും നടത്തി. ജന പ്രതിനിധികൾ , മെൻ്റർ അധ്യാപകർ, വിവിധ സ്കൂളുകളിലെ ഇതര അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ സംബന്ധിച്ചു. സ്കോളർഷിപ് വിതരണവും ഉണ്ടായിരുന്നു. ഇക്കോ സെൻസ് പദ്ധതി അവതരണത്തിൽ ജി എച്ച് എസ് എസ് ചായ്യോത്ത്,എയുപിഎസ് നെല്ലിയടുക്കം എന്നിവ മികച്ച വിദ്യാലയങ്ങളായും അനുമൃത എയുപിഎസ് കൂവാറ്റി, ഷഹാന എ യുപിഎസ് ബിരിക്കുളം, നിരഞ്ജന, ഏഞ്ചൽ ജി എച്ച് എസ് എസ് പരപ്പ , അജുൽ എച്ച് എസ് കുമ്പളപ്പള്ളി , ആകർഷ് അശോക് ചായ്യോത്ത്, എന്നിവരെ മികച്ച Opportunities തെരഞ്ഞെടുത്തു.







