കാസര്‍കോട്: മുളിയാര്‍, പൊവ്വലില്‍ ക്വാര്‍ട്ടേഴ്‌സ് കുത്തിത്തുറന്ന് കവര്‍ച്ച. ലാപ്‌ടോപ്പും അനുബന്ധ ഉപകരണങ്ങള്‍ അപഹരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ റിഹാന്‍ അഷ്‌റഫ് താമസിക്കുന്ന പി എ കോംപ്ലക്‌സിലെ മുറിയില്‍ കഴിഞ്ഞ ദിവസമാണ് കവര്‍ച്ച നടന്നത്. വാതില്‍ കുത്തിത്തുറന്ന് അകത്ത് കടന്ന മോഷ്ടാക്കള്‍ കിടപ്പുമുറിയില്‍ ബാഗില്‍ സൂക്ഷിച്ചിരുന്ന പഴ്‌സ്, ലാപ്‌ടോപ്പ്, മൈക്രോ ഫോണ്‍, ചാര്‍ജ്ജര്‍ തുടങ്ങിയവ കവരുകയായിരുന്നുവെന്നു റിഹാന്‍ അഷ്‌റഫ് നല്‍കിയ പരാതിയില്‍ പറഞ്ഞു. ഇതുസംബന്ധിച്ച് ആദൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.






