സ്ത്രീകള്‍ക്കു നേരെ അശ്ലീല ആംഗ്യം; യുവാവിനെ പൊലീസ് കയ്യോടെ പൊക്കി

കാസര്‍കോട്: റോഡരുകില്‍ നിന്നു സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും നേരെ അശ്ലീല ആംഗ്യം കാണിച്ച വിരുതനെ പൊലീസ് കയ്യോടെ പൊക്കി. നീര്‍ച്ചാല്‍, ശാന്തിപ്പള്ള, ഗോളിയടുക്കയിലെ അജ്മല്‍ ഇര്‍ഷാദി (26)നെയാണ് ബദിയഡുക്ക എസ് ഐ രൂപേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ചേകാല്‍ മണിയോടെയാണ് അറസ്റ്റിനാസ്പദമായ സംഭവം. ബേള, വിഷ്ണുമൂര്‍ത്തി നഗറില്‍ റോഡരുകില്‍ നിന്നു സ്ത്രീകള്‍ക്കു നേരെ അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നുവെന്നു പറയുന്നു. ഈ സമയത്ത് സ്ഥലത്തെത്തിയ എസ് ഐ സ്വമേധയാ കേസെടുക്കുകയും അജ്മല്‍ ഇര്‍ഷാദിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
തൊക്കോട്ടു യുവാവിനെ വെട്ടിക്കൊന്ന സംഘത്തെ തിരിച്ചറിഞ്ഞു; കൊലയ്ക്ക് ഉപയോഗിച്ചത് കേരള രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാര്‍, തൊപ്പി നൗഫലിനെ ഉപ്പളയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ട കേസ് വീണ്ടും ചര്‍ച്ചയാകുന്നു

You cannot copy content of this page