40 വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നു വിരമിച്ച പൊയ്യക്കണ്ടത്തെ ഓമനയ്ക്ക് ദിനേശ് ബീഡി സംഘം യാത്രയയപ്പ് നല്‍കി

കാസര്‍കോട്: ദിനേശ് ബീഡി ബദിയഡുക്ക സഹകരണ സംഘത്തില്‍ നിന്നു 40 വര്‍ഷത്തെ സേവനത്തിനു ശേഷം ഇന്നലെ സര്‍വ്വീസില്‍ നിന്നു വിരമിച്ച പൊയ്യക്കണ്ടത്തെ ഓമനയെ ബ്രാഞ്ച് ജീവനക്കാര്‍ ഹൃദ്യമായി യാത്രയയച്ചു.
സംഘം സെക്രട്ടറി ശ്രീജ ഓമനക്കു നിലവിളക്ക് ഉപഹാരം സമ്മാനിച്ചു. മറ്റു ജീവനക്കാരായ ചന്ദ്രന്‍, സരോജിനി എന്നിവര്‍ പൊന്നാടയണിയിക്കുകയും ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.
ബദിയഡുക്കയിലെ പത്രവിതരണക്കാരന്‍ പൊയ്യക്കണ്ടത്തെ ബാലകൃഷ്ണന്റെ ഭാര്യയാണ് ഓമന. മക്കള്‍: വിനോദ്, ചിത്ര.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page