കാസര്‍കോട്: കുറിപ്പ് എഴുതി വച്ച ശേഷം യുവാവ് ബൈക്കുമായി നാടുവിട്ടതായി പരാതി. വട്ടംതട്ട, എരിഞ്ഞിപ്പുഴ ഹൗസിലെ ജിതേഷി (32)നെയാണ് കാണാതായത്. പിതാവ് സി ബാലന്‍ നല്‍കിയ പരാതിയില്‍ ബേഡകം പൊലീസ് കേസെടുത്തു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കു ശേഷമാണ് ജിതേഷ് വീട്ടില്‍ നിന്നു ബൈക്കുമായി പോയതെന്നും വൈകുന്നേരമായിട്ടും തിരിച്ചെത്തിയില്ലെന്നും പരാതിയില്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ കൊണ്ടു പോയിരുന്നില്ല. സംശയം തോന്നി മുറിക്കകത്തു നോക്കിയപ്പോഴാണ് ഒരു കുറിപ്പ് കാണപ്പെട്ടത്. ‘ഇവിടെ ജീവിതം മടുത്തു; മനസ്സിനു ഒരു സമാധാനവും കിട്ടുന്നില്ല. ഞാന്‍ കുറച്ചു കാലം ഒരു യാത്ര പോകുന്നു. എന്നെ അന്വേഷിക്കേണ്ട പ്ലീസ്, എന്റെ പിറകെ വന്നാല്‍ ഞാന്‍ ഉണ്ടാവില്ല’- എന്നാണ് കുറിപ്പില്‍ ഉള്ളതെന്നു പരാതിയില്‍ പറഞ്ഞു.
ജിതേഷ് കര്‍ണ്ണാടകയിലേയ്ക്ക് പോയിരിക്കാം എന്നാണ് പൊലീസിന്റെ നിഗമനം. യുവാവിനെ കാണാതായ വിവരം ബേഡകം പൊലീസ് കര്‍ണ്ണാടക പൊലീസിനെ അറിയിച്ചിട്ടുണ്ട്.






