കാറും ലോറിയും കൂട്ടിയിടിച്ച് 4പേര്‍ മരിച്ചു; 2 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് നാലുപേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നല്ലളം മോഡേണ്‍ ബസാറിനു സമീപം ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടം.

രാമനാട്ടുകര പരിയാപുരത്തെ ദിനില്‍, കളിപ്പറമ്പില്‍ സ്വദേശികളായ അജീഷ്, വിമല്‍ കുമാര്‍(37), ശ്യാംലാല്‍ എന്നിവരാണ് മരിച്ചത്. ശ്യാംലാല്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെയാണ് മരിച്ചത്.
പന്തീരാങ്കാവ് പടിഞ്ഞാത്ത് മീത്തലിലെ ദിജിന്‍ ഗുരുതര പരിക്കുകളോടെ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. ലോറി ഡ്രൈവര്‍ ഉസ്മാന്‍ കുട്ടിക്ക് നിസാരപരിക്കേറ്റു.

ഫാറൂഖ് കോളജിനു സമീപം ഒരു ഉത്സവത്തില്‍ പങ്കെടുത്ത ശേഷം നഗരത്തിലെത്തി ഭക്ഷണം കഴിച്ച് മടങ്ങുകയായിരുന്നു കാറില്‍ ഉണ്ടായിരുന്നവര്‍ എന്ന് പറയുന്നു. അപകടത്തിന് തൊട്ടുപിന്നാലെ ഓടിയെത്തിയ നാട്ടുകാര്‍ ഒരാളെ കാറില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചു. കാറില്‍ കുടുങ്ങിയ മറ്റുള്ളവരെ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മീഞ്ചന്ത അഗ്‌നിരക്ഷാ നിലയത്തില്‍ വിവരമറിയിക്കുകയായിരുന്നു.

സ്റ്റേഷന്‍ ഓഫീസര്‍ ഇ.ശിഹാബുദ്ദീന്‍, സീനിയര്‍ ഫയര്‍ റസ്‌ക്യു ഓഫീസര്‍ പി.എം.ബിജേഷ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ ഫോഴ്‌സും നല്ലളം പൊലീസും ചേര്‍ന്നാണ് കാര്‍ വെട്ടിപ്പൊളിച്ച് ഉളളില്‍ കുടുങ്ങിയ മറ്റു നാലു പേരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page