ഒഡിഷ: കാമുകനൊപ്പം ഒളിച്ചോടിയ 23 കാരി ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതായി പൊലീസ്. ഒഡീഷയിലെ ജഗത്സിങ്പൂര്‍ ജില്ലയില്‍ ഫെബ്രുവരി 22 നാണ് നടുക്കുന്ന സംഭവം റിപ്പോര്‍ട്ട് ചെയ്തത്. കാമുകനെ വിവാഹം കഴിക്കാന്‍ വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. യുവതിയെ കാമുകന്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിച്ചശേഷം ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
അവശയായ പെണ്‍കുട്ടിയെ അതുവഴി മോട്ടോര്‍ സൈക്കിളില്‍ പോവുകയായിരുന്ന ജാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് കാണാനിടയാകുകയും സഹായം വാഗ്ദാനം ചെയ്ത് അവിടെയുള്ള ഒരു വാടക വീടിന്റെ മേല്‍ക്കൂരയിലേക്ക് കൊണ്ടുപോയി പീഡനത്തിനിരയാക്കിയശേഷം നാല് നില കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് തള്ളിയിട്ടുവെന്നും വീഴ്ചയില്‍ മരണം സംഭവിച്ചുവെന്നും പൊലീസ് പറഞ്ഞു. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവം പുറത്തുവന്നതിന് പിന്നാലെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.







