കണ്ണൂർ:കൂത്തുപറമ്പിനടുത്തെ കണ്ടംകുന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വള്ളിക്കുന്ന് ഹൗസിൽ പ്രേമി (56) യാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഭർത്താവ് അച്യുത്രനും പരിക്കേറ്റു . വെള്ളിയാഴ്ച രാവിലെ ഇരുവരും വീടിന് മുന്നിൽ റോഡരികിൽ നിൽക്കുകയായിരുന്നു. ഈ സമയത്ത് അമിത വേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഉടൻ നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും പ്രേമിയുടെ ജീവൻ രക്ഷിക്കാനായില്ല മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ കാർകൂത്തുപറമ്പ് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.







