ഇന്ത്യയും ഇസ്രായേലും തമ്മിൽ വ്യാപാര പ്രതിരോധ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കാനും സ്വതന്ത്ര വ്യാപാര കരാർ അന്തിമമാക്കാനും പ്രധാനമന്ത്രിയുടെ ഇസ്രയേൽ സന്ദർശനത്തിൽ ധാരണ.
ഇറാൻ -അമേരിക്കൻ ചർച്ചകൾക്ക് ഇറാനിയൻ പ്രതിനിധികൾ ജനീവയിൽ എത്തി. ആണവായുധങ്ങൾ, ഉപരോധങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർണായ ചർച്ചകൾക്കാണിത്.
നാലുവർഷം പിന്നിടുന്ന ഉക്രൈൻ- റഷ്യ സംഘർഷം അവസാനിപ്പിക്കുന്നതിനുള്ളചർച്ചകൾക്കു ഉക്രൈൻ പ്രസിഡന്റ് തയ്യാറെടുപ്പ് നടത്തുന്നു. അടുത്തഘട്ടം ചർച്ച അബുദാബിയിൽ നടക്കാൻ സാധ്യത.
പാകിസ്ഥാൻ അതിർത്തിയിൽ താലിബാൻ വലിയ ആക്രമണം നടത്തിയതായും പാകിസ്താന്റെ അതിർത്തി പോസ്റ്റുകൾ പിടിച്ചെടുത്തതായും റിപ്പോർട്ട്.
മിൽമ പാലിന് ലിറ്ററിന് 4 രൂപ വർദ്ധിപ്പിക്കാൻ മിൽമ സംസ്ഥാന സർക്കാരിനോട് അനുമതി തേടി.
തൃശ്ശൂർ അന്നമനട മഹാദേവക്ഷേത്രത്തിൽ വലിയവിളക്ക് ഉത്സവത്തിനിടെ ആനയെ എഴുന്നള്ളത്തിന് ഒരുക്കുന്നതിനിടെ ആന ഇടഞ്ഞു. പൂജാരി വിവേകിന് പരിക്കേറ്റു.പാപ്പാന്മാർ ആനയെ ഉടൻ തളച്ചതിനാൽ കൂടുതൽ അപകടം ഒഴിവായി.
കാനഡ പ്രധാനമന്ത്രി മാർക്ക് ആന്റണി ഇന്ന് ഇന്ത്യയിൽ എത്തുന്നു.ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിന് നിർണായ ചർച്ച.
ഡിജിറ്റൽ രംഗത്തെ ഏറ്റവും വലിയ ഉച്ചകോടിയായ ടെക്സ്പെക്റ്റേഷൻസ് 26 ഇന്ന് കൊച്ചിയിൽ.സ്റ്റാർട്ടപ്പുകൾ, ഡിജിറ്റൽ മീഡിയ എന്നിവ ചർച്ചയാവും.
മന്ത്രി വീണാ ജോർജിന് പരിക്കേറ്റ സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ശക്തമാക്കി. മന്ത്രിയെ ചികിത്സിച്ച ഡോക്ടർമാരുടെ മൊഴി പോലീസ് എടുത്തു.
ഏപ്രിലിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ രാഷ്ട്രീയപാർട്ടികൾ തുടങ്ങി. മുന്നണി സമവാക്യങ്ങളും സ്ഥാനാർദി നിർണായക ചർച്ചകളും സജീവം.
സർക്കാർ ജീവനക്കാരുടെയും പെൻഷൻ പെൻഷൻകാരുടെയും ഡിഎ, ഡി ആർ 10% വർദ്ധിപ്പിക്കാൻ തീരുമാനംവർദ്ധനവ് ഏപ്രിൽ നിലവിൽ വരും.
പോലീസ് വെരിഫിക്കേഷൻ നടത്തിയ പോലീസുകാരന്റെ അനാസ്ഥമൂലം കാഞ്ഞങ്ങാട് സ്വദേശി ശ്രീനിവാസന്റെ ജോലിക്കായുള്ള വിദേശയാത്ര രണ്ടുവട്ടം മുടങ്ങിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടു. മറ്റൊരാളുടെ പേരിലുള്ള കേസ് ശ്രീനിവാസിന്റെ പേരിൽ തെറ്റായി രേഖപ്പെടുത്തിയത് മൂലം ശ്രീനിവാസന് രണ്ട് തവണ വിദേശയാത്ര തടസ്സപ്പെട്ട സംഭവത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുത്തത്.
അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിനിടെ വനിതാ പോലീസിന്റെ കൈവിരൽ ഒടിച്ച് ഓടി രക്ഷപ്പെട്ടമഞ്ചേശ്വരം ഹൊസ ബെട്ടുവിലെ മൊയ്നുദീൻ സൽമാൻ അറസ്റ്റിൽ. ഒരു യുവാവിനെയും യുവതിയെയും ഒരുമിച്ചിരുത്തി നഗ്നത പകർത്തി പണം ചോദിച്ചു ഭീഷണിപ്പെടുത്തിയ കേസിലെ പ്രതിയാണ് മൊയ്നുദീൻ.
കാസർകോട് ഗോളിമുഖത്ത് കാർഷികോത്സവം 28 മാർച്ച് 1,2 തീയതികളിൽ.തയ്യാറെടുപ്പ് ശക്തമായി തുടരുന്നു.
കാസർകോട്ട് വേനൽചൂട് വർദ്ധിക്കുന്നു.






