പെരിയ ബസാറില്‍ മൂന്നു തട്ടു കടകള്‍ക്ക് തീയിട്ടു; അക്രമികള്‍ എത്തിയത് ബൈക്കിലെന്ന് സംശയം

കാസര്‍കോട്: പെരിയ ബസാറില്‍ മൂന്നു തട്ടുകടകള്‍ക്ക് തീയിട്ടു. പെരിയ പെട്രോള്‍ പമ്പിനു സമീപത്തെ മുഹമ്മദ് കുഞ്ഞി, നവോദയ സ്‌കൂളിനു സമീപത്തെ മുഹമ്മദ് കുഞ്ഞി, നവോദയ നഗര്‍ എമിന്‍ സ്‌കൂളിനു സമീപത്തെ ജബ്ബാര്‍ എന്നിവരുടെ കടകള്‍ക്കാണ് തീയിട്ടത്. മൂന്നു കടകളും ദേശീയപാതയുടെ രണ്ടുവശങ്ങളിലായി വ്യത്യസ്ത സ്ഥലങ്ങളിലാണ്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസും കാഞ്ഞങ്ങാട്ട് നിന്നു ഫയര്‍ ഫോഴ്‌സും എത്തിയാണ് തീയണച്ചത്.
സീനിയര്‍ ഫയര്‍ ആന്റ് റസ്ക്യു ഓഫീസര്‍ ഗണേഷ്, ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ ഇ ഷിജു, എ അതുല്‍, ഡ്രൈവര്‍ പ്രിത്വിരാജ്, ഹോംഗാര്‍ഡുമാരായ പി .നാരായണന്‍, ഇ സന്തോഷ് കുമാര്‍ എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തത്. സി സി ടി വി ക്യാമറകളില്‍ പതിഞ്ഞിട്ടുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് പൊലീസ്. തീവെയ്പിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. ബൈക്കിൽ എത്തിയവരാണ് അക്രമത്തിനു പിന്നിലെ സം ശയിക്കുന്നതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page