കാസര്‍കോട്: 17നാരംഭിച്ച പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവം നാളെ പുലര്‍ച്ചെ രണ്ടു മണിക്കു ഭണ്ഡാരം തിരിച്ചെഴുന്നള്ളിപ്പോടെ സമാപിക്കും. കളിയാട്ട മഹോത്സവത്തിന്റെ ആറാം ദിവസമായ ഇന്നു കാളപ്പുലിയന്‍, ആലിത്തെയ്യം, പുലിക്കണ്ടന്‍, വേട്ടെക്കൊരു മകന്‍, മന്ത്രമൂര്‍ത്തി തെയ്യങ്ങള്‍ കെട്ടിയാടി. പുല്ലൂരാളി, വിഷ്ണുമൂര്‍ത്തി, പുല്ലൂര്‍ണ്ണന്‍ (പൂമുടി) തെയ്യങ്ങളുണ്ടാവും. 8 മണിക്ക് പുഷ്പാര്‍ച്ചന. 9 മണിക്കു പന്തല്‍ മുഹൂര്‍ത്തം. പുല്ലൂര്‍ണ്ണന്‍ ദൈവത്തിന്റെ തിരുമുടി അവരോഹണം.
മഹോത്സവത്തിന് ഇന്നും ആരാധകരുടെ വലിയ സാന്നിധ്യം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കളിയാട്ടത്തിനു അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്ക് പ്രകടമായിരുന്നു.






