കുരങ്ങിനെ കാണിക്കാമെന്ന് പറഞ്ഞ് 11 വയസ്സുകാരനെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡനം: പ്രതിക്ക് 30 വർഷം കഠിന തടവ്

കാസർകോട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിൽ 11 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 30 വർഷം കഠിന തടവും 35,000 രൂപ പിഴയും ശിക്ഷച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി തടവ്അ നുഭവിക്കണം. തൃക്കരിപ്പൂർ ,ഇടയിലക്കാട്, വലിയപറമ്പ, മാടപ്പള്ളി വീട്ടിലെ ബിന്ദുകുമാർ എന്ന നന്ദനെ (53), ആണ് ഹൊസ്ദുർഗ്ഗ് സ്പെഷ്യൽ കോടതി ജഡ്ജി സി എം സുരേഷ് ശിക്ഷിച്ചത് .2024 മാർച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് 1.15 മണിക്ക് “കുരങ്ങിനെ കാണിച്ചു തരാം” എന്ന് പറഞ്ഞ് പ്രതി കുട്ടിയെ തന്റെ സ്കൂട്ടറിൽ കൂട്ടിക്കൊണ്ടുപോയി സ്വന്തം വീട്ടിൽ വച്ച് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയെന്നാണ് ചന്തേര പൊലീസ് രജിസ്റ്റർ ചെയ്ത കേസ്. കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ആയിരുന്ന മനുരാജ് ജി.പി ആണ്. പ്രോസിക്യൂഷനു വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഗംഗാധരൻ എ. ഹാജരായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page