ഇനി വാടക കൊടുക്കേണ്ട,കുമ്പള പോസ്റ്റ് ഓഫീസ് കെട്ടിടം ഒരുങ്ങുന്നു

കുമ്പള:വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കുമ്പളയുടെ ഹൃദയഭാഗത്ത് തന്നെ കുമ്പള പോസ്റ്റ് ഓഫീസിന് വിശാലമായ കെട്ടിടം ഒരുങ്ങുന്നു.ഈ വർഷം തുടക്കത്തിലാണ് കെട്ടിട നിർമ്മാണ ജോലികൾ ആരംഭിച്ചത്. ഏകദേശം 50% ജോലികൾ പൂർത്തിയായിക്കഴിഞ്ഞു.ഈ വർഷം പകുതിയാകുമ്പോഴേക്കും കെട്ടിട നിർമ്മാണം പൂർത്തിയാവുമെന്നു പ്രതീക്ഷിക്കുന്നു. വർഷങ്ങളായി കുമ്പളയിൽ പോസ്റ്റ് ഓഫീസ് പ്രവർത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. ഇതുവഴി മാസംതോറും തപാൽ വകുപ്പിന് ലക്ഷങ്ങൾ വാടകയിനത്തിൽ നൽകേണ്ടി വരുന്നു.. കുമ്പളയിൽ തപാൽ വകുപ്പിന് സ്വന്തമായി സ്ഥലം ഉണ്ടായിട്ടുപോലും അത് ഉപയോഗപ്പെടുത്താത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. സ്ഥലം മാലിന്യ നിക്ഷേപ കേന്ദ്രമാകാണുകയായിരുന്നു. മാലിന്യം നീക്കംചെയ്യാൻ തപാൽ വകുപ്പ് ഓരോ വർഷവും തുക ചിലവഴിച്ചിരുന്നു.ഇതിനും വിരാമമാവുകയാണ് ഇപ്പോൾ. കുമ്പള ടൗണിനോട് ചേർന്ന് മത്സ്യമാർഗറ്റ്-സ്കൂൾ റോഡിന് സമീപത്തായാണ് മുപ്പതോളം സെന്റ് സ്ഥലത്ത് ഇപ്പോൾ കെട്ടിട നിർമ്മാണം പുരോഗമിക്കുന്നത്. തപാൽ വകുപ്പിന്റെ ഈ സ്ഥലം സ്വകാര്യവ്യക്തി കയ്യേറിയതായി നേരത്തെ കണ്ടെത്തിയിരുന്നു. ഹൈക്കോടതി മുഖേന സ്ഥലം തപാൽ വകുപ്പ് തിരിച്ചു പിടിക്കുകയായി രുന്നു. 2020ലെ കണക്ക് പ്രകാരം വാടക കെട്ടിടത്തിൽ ജില്ലയിൽ ആറ് തപാൽ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.ഇതിന് പ്രതിമാസ വാടകയാകട്ടെ അര ലക്ഷത്തിലേറെ രൂപയും നൽകുന്നു. ഇതിൽ കുമ്പള പോസ്റ്റ് ഓഫീസിനാണ് ഇപ്പോൾ സ്വന്തമായി കെട്ടിടം ഒരുങ്ങുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
16ലക്ഷം രൂപയുടെ വായ്പ പാസായ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചു നല്‍കി; കള്ളാര്‍ സ്വദേശിയുടെ യു കെ വിസ ക്യാന്‍സല്‍ ചെയ്തു; 10 വര്‍ഷത്തേയ്ക്ക് വിദേശത്തേയ്ക്കു പോകുന്നതിനും വിലക്ക്, ചതിയന്മാര്‍ക്കെതിരെ കേസ്

You cannot copy content of this page