കാസര്‍കോട്: വൊര്‍ക്കാടി, ആനക്കല്ലില്‍ കോഴിക്കെട്ട് നടത്തുകയായിരുന്നു രണ്ടുപേര്‍ അറസ്റ്റില്‍. ദക്ഷിണ കന്നട മംഗളത്തി ബണ്ട്യടുക്കയിലെ അജയ് കുമാര്‍ (34), ഉപ്പള ചെറുഗോളിയിലെ സതീഷ് (40) എന്നിവരെയാണ് മഞ്ചേശ്വരം എസ് ഐ കെആര്‍ ഉമേശനും സംഘവും അറസ്റ്റ് ചെയ്തത്. സ്ഥലത്ത് നിന്ന് ഒരു അങ്ക കോഴിയെയും 2000 രൂപയും പിടികൂടി.
ആനക്കല്ല്, മലരായ ദേവസ്ഥാനത്തിന് സമീപത്തെ ഒഴിഞ്ഞ പറമ്പില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.
അടുത്തിടെ ബദിയടുക്ക, കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധികളിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി നിരവധി പേരെ കോഴിക്കെട്ടുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദക്ഷിണ കര്‍ണാടകയില്‍ നിന്നുള്ളവരാണ് ഇത്തരം കോഴിക്കെട്ടു കേന്ദ്രങ്ങളില്‍ അധികവും എത്തുന്നതെന്ന് പൊലീസ് പറഞ്ഞു.






