പൊയിനാച്ചി മൈലാട്ടിയില്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം: നിര്‍മ്മാണം ഉദ്ഘാടനം ശനിയാഴ്ച

കാസര്‍കോട്: പകല്‍ ലഭ്യമാവുന്ന അധിക വൈദ്യുതി സംഭരിച്ച് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപയോഗമുള്ള സന്ധ്യാസമയത്ത് ഉപയോഗിക്കുന്നതിനുള്ള 500 മെഗാവാട്ട് ബാറ്ററി എനര്‍ജി സ്‌റ്റോറേജ് സിസ്റ്റം നിര്‍മ്മാണം ശനിയാഴ്ച (നാളെ) വൈകിട്ട് മൈലാട്ടി 220 കെ.വി സബ് സ്‌റ്റേഷനില്‍ മന്ത്രി കെ.കൃഷ്ണന്‍ കുട്ടി ഉദ്ഘാടനം ചെയ്യും.
135 കോടി രൂപയുടെ കേന്ദ്ര സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. 2026 ഒക്ടോബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. മൈലാട്ടിയില്‍ സ്ഥാപിക്കുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം രാജ്യത്തെ ആദ്യത്തെ നാലു മണിക്കൂര്‍ സ്റ്റോറേജ് സംവിധാനമാണ്. സിഎച്ച് കുഞ്ഞമ്പു ആധ്യക്ഷ്യം വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, ജില്ലാ പ്രസിഡണ്ട് സാബു എബ്രഹാം, ജില്ലാ കളക്ടര്‍, വൈദ്യുതി വകുപ്പ് ജീവനക്കാര്‍, ജില്ലയിലെ ജനപ്രതിനിധികള്‍ പങ്കെടുക്കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
16ലക്ഷം രൂപയുടെ വായ്പ പാസായ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചു നല്‍കി; കള്ളാര്‍ സ്വദേശിയുടെ യു കെ വിസ ക്യാന്‍സല്‍ ചെയ്തു; 10 വര്‍ഷത്തേയ്ക്ക് വിദേശത്തേയ്ക്കു പോകുന്നതിനും വിലക്ക്, ചതിയന്മാര്‍ക്കെതിരെ കേസ്

You cannot copy content of this page