കാസർകോട്:ചെറുവത്തൂർ ,ചെറിയാക്കര റെഡ് സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് അഖിലേന്ത്യ വോളി നൈറ്റ് നാളെ (ശനിയാഴ്ച )നടക്കും. വൈകുന്നേരം 7 ന്എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. യൂണിവേഴ്സിറ്റി താരങ്ങളും സംസ്ഥാന, ദേശീയ താരങ്ങളും അണിനിരക്കുന്ന ആറ് പ്രാദേശികൾ ടീമുകളാണ് വോളി നൈറ്റിൽ മത്സരിക്കുന്നത്. ജോളി കാനായി, യങ്സ്റ്റാർ മാതമംഗലം, ജനശക്തി ആലംന്തട്ട, സി. സി ഒടയംചാൽ, സ്റ്റാർ ബോയ്സ് പാലോത്ത്, യൂത്ത് ഫെയ്സ് മാടത്തടുക്ക സ്പോൺസർ ചെയ്യുന്ന മുംബൈ സ്പൈക്കേഴ്സ് എന്നീ ടീമുകളാണ് ടൂർണമെന്റിൽ അണിനിരക്കുന്നത്.
ഒന്നാം സ്ഥാനക്കാർക്ക് 25,000 രൂപയും ട്രോഫിയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 20,000 രൂപയും ട്രോഫിയും സമ്മാനമായി നൽകും. 600 പേർക്ക് ഇരുന്നു കളി കാണുന്ന ഗാലറിയും 300 പേർക്ക് ഇരിക്കാനായി കസേരകളും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. വോളി ടൂർണമെന്റിൽ നിന്ന് ലഭിക്കുന്ന വരുമാനം റെഡ് സ്റ്റാർ ക്ലബ്ബിന് കെട്ടിടം പണിയുന്നതിനും കളിസ്ഥലം നിർമ്മിക്കുന്നതിന് വേണ്ടി ഉപയോഗിക്കുമെന്ന് ഭാരവാഹികളായ ടി.വി മധു, പി ബിജു, കെ. കെ തമ്പാൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.






