കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെ പരക്കെ അക്രമം; തലശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ റീത്ത്

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനു നേരെ റെയില്‍വെ സ്‌റ്റേഷനില്‍ കെ എസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതുമായി ബന്ധപ്പെട്ട സംഭവത്തെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയില്‍ പരക്കെ അക്രമം. നിരവധി കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് വന്‍ നാശനഷ്ടം.
കോടിയേരിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിനു തീയിട്ടു. കല്ലില്‍താഴെ, പാറാലിലുള്ള ഓഫീസിനു ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയാണ് തീയിട്ടത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. അക്രമത്തിനു പിന്നില്‍ സി പി എം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കണ്ണൂര്‍ മാലൂരില്‍ കോണ്‍ഗ്രസ് ഓഫീസിനു നേരെയും അക്രമം ഉണ്ടായി. പട്ടാരിയിലെ കോണ്‍ഗ്രസ് ഓഫീസായ രാജീവ് ഭവന്‍ ആണ് ആക്രമിക്കപ്പെട്ടത്. കെട്ടിടത്തിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു.
തലശ്ശേരി, കൊളശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ റീത്ത് വച്ച നിലയില്‍ കാണപ്പെട്ടു. പ്രിയദര്‍ശിനി മന്ദിരത്തിനു മുന്നിലും കൊടിമരത്തിനു സമീപത്തുമാണ് റീത്ത് കാണപ്പെട്ടത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അക്രമങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ പൊലീസ് കനത്ത ജാഗ്രത പ്രഖ്യാപിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സി പി എം സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നു; ഉദുമയില്‍ സി എച്ച് കുഞ്ഞമ്പു തന്നെ; തൃക്കരിപ്പൂരില്‍ വി പി പി മുസ്തഫ, ഇ പത്മാവതിയെ ഇത്തവണയും തഴഞ്ഞു, തളിപ്പറമ്പില്‍ എം വി ഗോവിന്ദന്റെ ഭാര്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍, പയ്യന്നൂരില്‍ മധുസൂദനന്‍ തന്നെ, കെ കെ ശൈലജ പട്ടികയില്‍ ഇല്ല
പഞ്ചിക്കല്ലില്‍ രണ്ടു മക്കളെ ഉപേക്ഷിച്ച് 35 കാരി കാമുകനൊപ്പം പോയി; കാഞ്ഞങ്ങാട്ട് 22 കാരി പാലക്കാട്ടെ ആണ്‍ സുഹൃത്തിനൊപ്പം സ്ഥലം വിട്ടു, വെള്ളരിക്കുണ്ടില്‍ നിന്നു കാണാതായ യുവതി കാമുകനെ വിവാഹം കഴിച്ച ശേഷം പൊലീസില്‍ കീഴടങ്ങി
വനിതാ പൊലീസുകാരിയുടെ കൈവിരല്‍ ഒടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റില്‍; പിടിയിലായത് ഹൊസങ്കടിയിലെ ലോഡ്ജ് മുറിയില്‍ യുവതീ യുവാക്കളുടെ നഗ്ന ഫോട്ടോ പകര്‍ത്തി ഭീഷണിപ്പെടുത്തിയ സംഘാംഗം

You cannot copy content of this page