മന്ത്രി വീണ ജോർജ് നടികർ തിലകം: പി വി അൻവർ

മലപ്പുറം : മന്ത്രി വീണ ജോർജ് നടികർ തിലകമാണെന്ന് മുൻ എംഎൽഎ പി.വി.അൻവർ പറഞ്ഞു പിണറായി സർക്കാരിലെ മന്ത്രിമാരെ അഭിനയഗുരു 18 അടവുകളും പയറ്റിത്തെളിച്ചു ഇറക്കിവിട്ടിരിക്കുകയാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.സത്യം പറഞ്ഞ് ജയിക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ഇത്തരം നാടകങ്ങളുമായി മന്ത്രിമാർ ഇറങ്ങിയിട്ടുള്ളത്. മുഖ്യമന്ത്രി ഓഫീസിൽ തന്നെ സിനിമക്കാരെ ഒപ്പം കൂട്ടി ഷൂട്ടിങ്ങിൽ ഏർപ്പെട്ടിരിക്കുന്നു. നാടകത്തിൻറെ അന്ത്യവട്ടം ഒരുക്കങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് ആരോഗ്യമന്ത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആടി ത്തിമിർത്തതെന്നു അൻവർ പറഞ്ഞു. കെ. എസ്.യുക്കാർ മന്ത്രിയുടെ നാലയലത്ത് എത്തിയിട്ടില്ല. എവിടെയെങ്കിലും കരിങ്കൊടി കണ്ടാൽ അയ്യോ , എന്നെ കൊല്ലുന്നേ എന്ന് പറയാൻ ആശാൻ മന്ത്രിമാർക്കെല്ലാം നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അൻവർ പരിഹസിച്ചു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
തൊക്കോട്ടു യുവാവിനെ വെട്ടിക്കൊന്ന സംഘത്തെ തിരിച്ചറിഞ്ഞു; കൊലയ്ക്ക് ഉപയോഗിച്ചത് കേരള രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാര്‍, തൊപ്പി നൗഫലിനെ ഉപ്പളയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ട കേസ് വീണ്ടും ചര്‍ച്ചയാകുന്നു

You cannot copy content of this page