കാസർകോട്:വിദ്യാനഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്‌സോ കേസിലെ പ്രതിയായ ഹിദായത്ത് നഗർ ,മുട്ടത്തൊടി സ്വദേശി അബ്ദുൾ ലത്തീഫി (54)നെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലിസ് മേധാവി ബി.വി.വിജയ ഭാസ്ക്കർ റെഡ്ഡിയുടെ നിർദ്ദേശപ്രകാരം വിദ്യാനഗർ ഇൻസ്‌പെക്ടർ ഷൈൻ കെ പി, എസ് ഐ സഫ്‌വാൻ കെ പി, എ എസ് ഐ ശിവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ഹരീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, നിഖിൽ എന്നിവർ ചേർ ന്നാണ് പ്രതിയെ പിടികൂടിയത്. കൂടാതെ ജില്ലയിൽ വിവിധ കേസുകളിലായി 31 വാറണ്ട് പ്രതികളെയും പിടികൂടിയതായി പൊലീസ് അറിയിച്ചു.







