നീലേശ്വരം: കരിന്തളം കക്കോല്‍ കൊല്ലമ്പാറ മഞ്ഞളങ്കാട് ഭാഗത്ത് വന്‍ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് തീ പിടിത്തമുണ്ടായത്. ഇപ്പോഴും തീ പൂര്‍ണ്ണമായും നിയന്ത്രണവിധേയമായിട്ടില്ല. നിലവില്‍ അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാറപ്പുറത്തെ മുളിക്കാണ് (പുല്ല്) തീപിടിച്ചത്.
തീക്കൊപ്പം അനുഭവപ്പെട്ട കാറ്റില്‍ തീ ആളിപ്പടരുകയായിരുന്നു. കാഞ്ഞങ്ങാട് നിന്നും വന്ന ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തും റവന്യൂ സ്ഥലത്തുമാണ് തീപിടുത്തം ഉണ്ടായത്. കരിന്തളം ഗവ. കോളേജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തും തീ പടര്‍ന്നിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്.







