ബംഗളൂരു: ക്ഷേത്ര ദര്‍ശനത്തിനെത്തിയ ദളിതരെ തടഞ്ഞു ജാതിപ്പേരു പറഞ്ഞു അധിക്ഷേപിച്ച വെളിച്ചപ്പാടനെ പൊലീസ് അറസ്റ്റ് ചെയ്തു. വെളിച്ചപ്പാടന്‍ തുരുവക്കരെ അരസമ്മ ക്ഷേത്രത്തിലെ നാരായണപ്പ എന്നയാളെയാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്ക് ഒത്താശ ചെയ്ത പ്രഭ, കാന്തണ്ണ, അമൂല്യ, പുട്ടെഗൗഡ, പത്മ തുടങ്ങിയവര്‍ക്കെതിരെ എസ് സി- എസ് ടി പീഡന നിയമമനുസരിച്ചു എഫ് ഐ ആര്‍ രജിസ്‌ററര്‍ ചെയ്തു.
തുരുവക്കരെ താലൂക്കിലെ ഗോണി ഗ്രാമത്തിലെ അരസമ്മ ക്ഷേത്ര ദര്‍ശനത്തിനെത്തി ദളിത് ദമ്പതികളെ വെളിച്ചപ്പാടെന്നവകാശപ്പെട്ടു നാരായണപ്പ എന്നയാള്‍ വഴിയിലിരുന്നു വഴി തടയുകയായിരുന്നു. ദളിതരായ ദമ്പതികളെ അയാള്‍ ജാതിപ്പേരുവിളിച്ച് അധിക്ഷേപിച്ചു. അപമാനിതനായ ദളിതന്‍ ജഗദീഷ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ കൈയാളുകള്‍ക്കു വേണ്ടി പൊലീസ് തിരിച്ചിലാരംഭിച്ചു. കാലം മാറിയത് തിരിഞ്ഞിട്ടില്ലാത്തവര്‍ നടത്തുന്ന വിക്രിയകള്‍ക്കതിരെ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്.







