യാത്രയ്ക്കിടെ 22 കാരനും പെണ്‍സുഹൃത്തും ഒരുമിച്ചിരിക്കുന്നതിലും ബെര്‍ത്ത് പങ്കിടുന്നതിലും തര്‍ക്കിച്ച് കണ്ടക്ടര്‍; പൊലീസിനെയും വീട്ടുകാരെയും വിളിക്കുമെന്ന് ഭീഷണി

ബെംഗളൂരു: യാത്രയ്ക്കിടെ 22 കാരനും പെണ്‍സുഹൃത്തും ഒരുമിച്ചിരിക്കുന്നതിനേയും ബെര്‍ത്ത് പങ്കിടുന്നതിനേയും കണ്ടക്ടര്‍ ചോദ്യം ചെയ്തു. ബെംഗളൂരുവില്‍ നിന്നുള്ള യാത്രയ്ക്കിടെ ഒരു സ്വകാര്യ സ്ലീപ്പര്‍ ബസിലാണ് സംഭവം. ഇരുവരും ഒരുമിച്ചിരിക്കുന്നത് കണ്ട ബസ് കണ്ടക്ടര്‍ സീറ്റ് മാറിയില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും വീട്ടുകാരെ വിളിക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു. റെഡ്ഡിറ്റില്‍ പങ്കുവച്ച പോസ്റ്റിലാണ് യുവാവ് തനിക്കും പെണ്‍സുഹൃത്തിനും യാത്രയ്ക്കിടെ നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ചത്.

യാത്ര സുഗമമാക്കാന്‍ മൂന്ന് ബെര്‍ത്തുകള്‍ ബുക്ക് ചെയ്ത സുഹൃത്തുക്കളായ യുവതിക്കും യുവാവിനുമാണ് ഈ ദുരനുഭവമുണ്ടായത്. ഇരുവരും ഒരു വശത്തെ ഡബിള്‍ ബെര്‍ത്തും മറുവശത്തെ സിംഗിള്‍ ബെര്‍ത്തും ഉള്‍പ്പെടെ മൂന്ന് ബെര്‍ത്തുകളാണ് ബുക്ക് ചെയ്തത്. യാത്രയ്ക്കിടെ ഒരുമിച്ച് ഇരിക്കാനും ഭക്ഷണം കഴിക്കാനും പിന്നീട് സൗകര്യപ്രദമായി ഉറങ്ങാനുമായിരുന്നു ഇങ്ങനെ ചെയ്തത്. എന്നാല്‍, ഇത് ശ്രദ്ധയില്‍പ്പെട്ട ബസ് കണ്ടക്ടര്‍ ഒരുമിച്ച് ഇരിക്കുന്നത് ചോദ്യം ചെയ്യുകയും സീറ്റു മാറാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

സുഹൃത്തുക്കള്‍ അതിന് തയ്യാറാകാതിരുന്നതോടെ വീട്ടുകാരെ വിളിക്കും, പൊലീസിനെ വിളിക്കും എന്നുപറഞ്ഞ് കണ്ടക്ടര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നും പോസ്റ്റില്‍ പറയുന്നു. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ മാന്യമായി യാത്ര ചെയ്യുകയായിരുന്നു. എന്നിട്ടും കണ്ടക്ടര്‍ അനാവശ്യമായി പ്രശ്‌നമുണ്ടാക്കുകയായിരുന്നു എന്നാണ് യുവാവ് പറയുന്നത്. ഒടുവില്‍ പ്രശ്‌നം ഒഴിവാക്കാന്‍ അവര്‍ക്ക് സീറ്റ് മാറി ഇരിക്കേണ്ടി വരികയായിരുന്നു, തങ്ങള്‍ക്ക് നേരെ ഉണ്ടായത് സദാചാര പൊലീസിംഗ് ആണെന്നും യുവാവ് പോസ്റ്റില്‍ പറയുന്നു.

നിരവധി പേരാണ് ഇതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്. മാതാപിതാക്കളുടെ അറിവില്ലാതെയാണ് നിങ്ങള്‍ യാത്ര ചെയ്യുന്നതെങ്കില്‍, നാടകീയത സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതാണ് ന്യായം. നിങ്ങള്‍ രണ്ടുപേരും ഒരുമിച്ച് യാത്ര ചെയ്യുന്ന വിവരം അവര്‍ക്ക് അറിയാമെങ്കില്‍, കണ്ടക്ടര്‍ പറയുന്നത് കേള്‍ക്കണമെന്നില്ല, എന്നിങ്ങനെ പോകുന്നു പ്രതികരണങ്ങള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
തൊക്കോട്ടു യുവാവിനെ വെട്ടിക്കൊന്ന സംഘത്തെ തിരിച്ചറിഞ്ഞു; കൊലയ്ക്ക് ഉപയോഗിച്ചത് കേരള രജിസ്‌ട്രേഷനിലുള്ള ഇന്നോവ കാര്‍, തൊപ്പി നൗഫലിനെ ഉപ്പളയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കാണപ്പെട്ട കേസ് വീണ്ടും ചര്‍ച്ചയാകുന്നു

You cannot copy content of this page