കൊച്ചി: വാഹന പരിശോധനയ്ക്കിടെ എ.എസ്.ഐയെ കാറിടിച്ച് അപായപ്പെടുത്താന്‍ ശ്രമം. എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍ എ.എസ്.ഐ പി.എന്‍ സന്തോഷിന് നേരെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പരിക്കേറ്റ എ.എസ്.ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹന പരിശോധനയ്ക്കിടെ ബൊലോറോ കാറാണ് എ.എസ്.ഐ യെ ഇടിച്ച് തെറിപ്പിച്ചത്.
ബോണറ്റിലേക്ക് വീണ എ.എസ്.ഐയുമായി 20 മീറ്ററോളം കാര്‍ ഓടി. കാര്‍ ബ്രേക്ക് ഇട്ടതോടെ എ.എസ്.ഐ റോഡിലേക്ക് തെറിച്ചുവീണു. സംഭവത്തിനുശേഷം നിര്‍ത്താതെ പോയ കാര്‍ കൊല്ലത്തുവച്ച് പിടികൂടി. കാറിലുണ്ടായിരുന്ന ഷംനാദ്, ഇര്‍ഷാദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.







