പത്തനംതിട്ട: രോഗബാധിതനായി ആശുപത്രിയില്‍ എത്തിയ വൃദ്ധന്റെ തലയില്‍ ചക്ക വീണു. പത്തനംതിട്ട ജനറല്‍ ആശുപത്രി പരിസരത്ത് രാവിലെയാണ് സംഭവം. ചക്കവീണ് പരിക്കേറ്റ ഓമല്ലൂരിലെ എന്‍. ഗംഗാധരന്‍ നായരെ(78) അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ആശുപത്രിക്ക് മുന്നിലുള്ള പ്ലാവില്‍ നിന്ന് ചക്ക അടര്‍ന്നുവീണാണ് പരിക്കേറ്റത്.
ആശുപത്രി കോമ്പൗണ്ടിലെ മരങ്ങള്‍ വെട്ടി മാറ്റാന്‍ സോഷ്യല്‍ ഫോറസ്ട്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഷാനി പറഞ്ഞു. അപകടത്തെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചക്കയുമായെത്തി ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. തലയില്‍ ഹെല്‍മറ്റ് ഇട്ടായിരുന്നു പ്രതിഷേധം.







