കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ ദിവസം ഭര്‍തൃമതിയടക്കം മൂന്നു യുവതികളെ കാണാതായി. ഇവരില്‍ ഒരാള്‍ കാമുകനെ വിവാഹം കഴിച്ച ശേഷം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മാലോം അതിരുമാവിലെ പി കെ മധുവിന്റെ മകള്‍ ബീന (19)യാണ് കാമുകനായ രഞ്ജിത്തിന്റെ കൂടെ ഒളിച്ചോടിപ്പോയി വിവാഹിതയായത്. ചൊവ്വാഴ്ച വൈകുന്നേരമാണ് ബീനയെ കാണാതായത്. പിതാവ് നല്‍കിയ പരാതിയിന്മേല്‍ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നതിനിടയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് ബീന പൊലീസ് സ്റ്റേഷനില്‍ എത്തിയത്. കൂടെ കാമുകനായ രഞ്ജിത്തും ഉണ്ടായിരുന്നു. ഒരു ക്ഷേത്രത്തില്‍ വച്ച് താലി ചാര്‍ത്തി വിവാഹിതരായെന്നാണ് യുവതി പൊലീസില്‍ മൊഴി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതിയെ സ്വന്തം ഇഷ്ടത്തിനു വിട്ടു. തുടര്‍ന്ന് ബീന കാമുകനൊപ്പം പോയി.
ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പഞ്ചിക്കല്ലിലെ ലളിതയുടെ മകളായ പ്രേമ(35)യാണ് രണ്ടു മക്കളെ ഉപേക്ഷിച്ച് ഹാസന്‍ സ്വദേശിയായ കാമുകന്‍ ഹരീഷിന്റെ കൂടെ ഒളിച്ചോടിയത്. കഴിഞ്ഞ ദിവസം സുള്ള്യയിലെ ആശുപത്രിയില്‍ പോകുന്നുവെന്നു പറഞ്ഞാണ് പ്രേമ വീട്ടില്‍ നിന്നു പോയത്. പിന്നീട് തിരിച്ചെത്തിയില്ല. മാതാവ് ലളിത നല്‍കിയ പരാതിയില്‍ ആദൂര്‍ പൊലീസ് കേസെടുത്തു അന്വേഷണത്തിനിടയില്‍ പ്രേമ വീട്ടിലേയ്ക്ക് ഫോണില്‍ വിളിക്കുകയും ഇഷ്ടക്കാരനായ ഹരീഷിന്റെ കൂടെ ഉള്ളതായി അറിയിക്കുകയായിരുന്നുവെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
സമ്പാജെ, കല്ലുഗുണ്ടിയിലെ രുക്മയനാണ് പ്രേമയുടെ ഭര്‍ത്താവ്.
ഹൊസ്ദുര്‍ഗ്ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്മട്ടംവയല്‍, പുതിയപുരക്കാലിലെ സുനില്‍ ലോറന്‍സിന്റെ മകള്‍ അലീന (22)യെ ബുധനാഴ്ചയാണ് കാണാതായത്. ജോലിക്കുപോകുന്നുവെന്നു പറഞ്ഞ് രാവിലെ ഒന്‍പതിനു വീട്ടില്‍ നിന്നു ഇറങ്ങിയ അലീന തിരിച്ചെത്തിയില്ലെന്നും പാലക്കാട്ടു സ്വദേശിയായ സന്ദീപിനൊപ്പം പോയതായി സംശയിക്കുന്നുവെന്നു പരാതിയില്‍ പറഞ്ഞു.






