നായ കുരച്ചതിനെ ചൊല്ലി വധുവിന്റേയും വരന്റേയും കുടുംബങ്ങള്‍ തമ്മില്‍ പൊരിഞ്ഞ അടി; വിവാഹം മുടങ്ങി, പിന്നാലെ വന്‍ ട്വിസ്റ്റ്
ല ക്‌നൗ: നായയുടെ കുരച്ചിനെ ചൊല്ലിയുള്ള ബഹളത്തിന് പിന്നാലെ വിവാഹം മുടങ്ങിയ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഉത്തര്‍പ്രദേശിലെ ഫത്തേപ്പുര്‍ ജില്ലയിലുള്ള സുമിത്തിന്റെയും തനുവിന്റെയും വിവാഹമാണ് ഒരു നായയുടെ കുരച്ചിലിനെ ചൊല്ലി അടിയില്‍ കലാശിച്ച് തകര്‍ന്നത്.വിവാഹം ആഘോഷപൂര്‍വം നടത്താനുള്ള എല്ലാ തയാറെടുപ്പുകളും കുടുംബം നടത്തിയിരുന്നു. വരന്റെ കുടുംബം വിവാഹ ചടങ്ങുകള്‍ക്കായി വധുവിന്റെ വീട്ടിലേക്കെത്തുകയും ചെയ്തു. വിവാഹം പ്രമാണിച്ച് തനുവിന്റെ വീട്ടിലെ വളര്‍ത്തുനായയെ വേദിയില്‍ നിന്നും അല്‍പം അകലെയാണ് കെട്ടിയിട്ടിരുന്നത്. അതിഥികള്‍ എത്തുമ്പോള്‍ കുരയ്ക്കുന്നതിനാലാണ് നായയെ മാറ്റി കെട്ടിയത്. …