വിജ്ഞാന വികസന സദസ്സിൽ കാട്ടുപന്നി ആക്രമണം: മൂന്നുപേർ ആശുപത്രിയിൽ

നീലേശ്വരം :വായന ശാലയുടെ നേതൃത്വത്തിൽ നടക്കുകയായിരുന്ന വിജ്ഞാന വികസന സദസ്സിനിടെ ഓർക്കാപ്പുറത്തു ണ്ടായ കാട്ടുപന്നി ആക്രമണത്തിൽ വായനശാല സെക്രട്ടറി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേ റ്റു. ഞായറാഴ്ച വൈകകിട്ടു 6 .30വോ ടെയാണ് സംഭവം.ചായ്യോത്ത് സ്കൂളിന് സമീപം പ്രവർത്തിക്കുന്ന എം ജി സ്മാരക വായനശാലയുടെ നേതൃത്വത്തിൽ നടന്നു വരികയായിരുന്ന വിജ്ഞാന വികസന സദസിന്റെ സമാപനയോഗത്തിൽ നന്ദി പറയുന്നതിനിടെയാണ് കാട്ടുപന്നി അക്രമം ഉണ്ടായത്.ആക്രമണത്തിൽ വായനശാല സെക്രട്ടറി പി ബാബുരാജൻ മാസ്റ്റർ,വായനശാല അംഗങ്ങളായ അപ്പു മാസ്റ്റർ,വി അജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ ബാബുരാജൻ മാസ്റ്ററെ കാഞ്ഞങ്ങാട് ഐഷാൽ ഹോസ്പിറ്റലിലും മറ്റ് രണ്ടു പേരെ നീലേശ്വരം തേജസ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചു.പന്നിയുടെ ആക്രമണം നടക്കുന്ന സമയത്ത് നിരവധി പേർ പരിപാടി വീക്ഷിക്കാൻ എത്തിയിരുന്നു. ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ എല്ലാ വായനശാലകളിലും വിജ്ഞാന വികസന സദസ്സ് നടന്നുവരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, പാവൂരില്‍ മധ്യവയസ്‌കനെ വീട്ടില്‍ നിന്ന് തട്ടി കൊണ്ടുപോയി; റാഞ്ചലിന് പിന്നില്‍ ഒരുകോടി രൂപയുടെ ഇടപാടാണെന്ന സംശയം; പൊലീസ് അന്വേഷണത്തില്‍: തട്ടിക്കൊണ്ടുപോയ ആളെ ഇന്ന് തിരിച്ചെത്തിക്കാമെന്ന് റാഞ്ചികള്‍ ഉറപ്പ് നല്‍കിയതായി സംസാരം

You cannot copy content of this page