മൊഗ്രാൽ മഖാം ഉറൂസ് ഏപ്രിൽ 1 മുതൽ 6 വരെ:സ്വാഗതസംഘം രൂപീകരിച്ചു

കുമ്പള: മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് വലിയുള്ളാഹി അറബി ഹാജി തങ്ങൾ മഖാം ഉറൂസ് ഏപ്രിൽ 1 മുതൽ 6 വരെ ആഘോഷിക്കാൻ ജമാഅത്ത് കമ്മിറ്റിയുടെയും,മഹല്ല് നിവാസികളുടെയും യോഗം തീരുമാനിച്ചു.

ഉറൂസിനോടനുബന്ധിച്ച് നടക്കുന്ന പഞ്ചദിന മതപ്രഭാഷണ പരിപാടിയിൽ പ്രഗൽഭ പ്രഭാഷകർ സംബന്ധിക്കും.ഉറൂസിനോടാനുബന്ധിച്ചു സാംസ്കാരിക സദസ്സ്, മതസൗഹാർദ്ദ സമ്മേളനം, ദഫ് മുട്ട്,കോൽക്കളി, മജ്‌ലിസുന്നൂർ, പ്രാർത്ഥനാ സദസ്സ് എന്നിവ സംഘടിപ്പിക്കും. പരിപാടിയുടെ വിജയത്തിനു ജമാഅത്ത് പ്രസിഡണ്ട് കെ എം അബ്ദുല്ല കുഞ്ഞി ചെയർമാനായി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. കെഎം അബ്ദുള്ളകുഞ്ഞി അധ്യക്ഷത വഹിച്ചു.ഖത്തീബ് അബ്ദുൽ റഹ്മാൻ ഫൈസി ജന സെക്ര.വിപി അബ്ദുൽഖാദർ ഹാജി, ബി എൻ മുഹമ്മദലി, ഇബ്രാഹിം കൊപ്പളം, ടി എം ശുഹൈബ്,എം ഖാലിദ് ഹാജി, ലത്തീഫ് കൊപ്പളം,സി എം ഹംസ,എംജിഎ റഹ്മാൻ, ബി വി അബ്ദുൽ ഹമീദ് മൗലവി,ബി കെ അൻവർ കൊപ്പളം,എം എം റഹ്മാൻ,ആരിഫ് , അഷ്റഫ് പെർവാട്, സിദ്ദീഖ് ചെടേക്കാൽ, അബൂബക്കർ ഹാഷ്മി, കൺവീനർമാർ സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, പാവൂരില്‍ മധ്യവയസ്‌കനെ വീട്ടില്‍ നിന്ന് തട്ടി കൊണ്ടുപോയി; റാഞ്ചലിന് പിന്നില്‍ ഒരുകോടി രൂപയുടെ ഇടപാടാണെന്ന സംശയം; പൊലീസ് അന്വേഷണത്തില്‍: തട്ടിക്കൊണ്ടുപോയ ആളെ ഇന്ന് തിരിച്ചെത്തിക്കാമെന്ന് റാഞ്ചികള്‍ ഉറപ്പ് നല്‍കിയതായി സംസാരം

You cannot copy content of this page