19 കാരിക്ക് നേരെ ലിവ് ഇന്‍ പങ്കാളിയുടെ ക്രൂരത; സ്വകാര്യ ഭാഗങ്ങളില്‍ സാനിറ്റൈസര്‍ ഒഴിച്ച് തീകൊളുത്തി; തല ചുമരില്‍ ഇടിച്ച് പരിക്കേല്‍പ്പിച്ചു; പെണ്‍കുട്ടി ഗുരുതരനിലയില്‍

ന്യൂഡല്‍ഹി: 19 കാരിക്ക് നേരെ ലിവ് ഇന്‍ പങ്കാളിയുടെ ക്രൂരമായ ആക്രമണം. ഗുരുഗ്രാമില്‍ ത്രിപുര സ്വദേശിയായ 19 കാരിയാണ് ലിവ് ഇന്‍ പങ്കാളിയായ ഡല്‍ഹിയില്‍ നിന്നുള്ള ശിവം എന്ന യുവാവിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഡല്‍ഹിയിലെ ഒരു സ്വകാര്യ സര്‍വകലാശാലയില്‍ ബി.എസ്സി ബയോടെക്നോളജി വിദ്യാര്‍ത്ഥിയാണ് പെണ്‍കുട്ടി. പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡല്‍ഹിയിലെ ഒരു പേയിംഗ് ഗസ്റ്റ് അക്കോമഡേഷനില്‍ പൂട്ടിയിട്ട് ശിവം പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും സ്റ്റീല്‍ കുപ്പികള്‍ കൊണ്ട് മര്‍ദിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ സാനിറ്റൈസര്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. തലയില്‍ പാത്രങ്ങള്‍ കൊണ്ട് ആക്രമിക്കുകയും ചുമരില്‍ ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷമാണ് ഡേറ്റിംഗ് ആപ്പ് വഴി ഇരുവരും പരിചയപ്പെട്ടത്. പിന്നീട് സൗഹൃദത്തിലാകുകയും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതിനിടെ ഒരുമിച്ച് താമസവും ആരംഭിച്ചു. അടുത്തിടെ ബന്ധം വഷളായി. ഫെബ്രുവരി 16 ന് വഴക്കടിക്കുന്നതിനിടെ ശിവം പെണ്‍കുട്ടിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. പൊലീസ് സേനയിലുള്ള മാതാവിനെ പെണ്‍കുട്ടി വിളിച്ച് വിവരം പറയുകയും അവര്‍ താമസ സ്ഥലത്തെത്തി ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ ശിവത്തെ പൊലീസ് അറസ്റ്റുചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, പാവൂരില്‍ മധ്യവയസ്‌കനെ വീട്ടില്‍ നിന്ന് തട്ടി കൊണ്ടുപോയി; റാഞ്ചലിന് പിന്നില്‍ ഒരുകോടി രൂപയുടെ ഇടപാടാണെന്ന സംശയം; പൊലീസ് അന്വേഷണത്തില്‍: തട്ടിക്കൊണ്ടുപോയ ആളെ ഇന്ന് തിരിച്ചെത്തിക്കാമെന്ന് റാഞ്ചികള്‍ ഉറപ്പ് നല്‍കിയതായി സംസാരം

You cannot copy content of this page