ഇരുളടഞ്ഞ മുറികളിലെ വെളിച്ചം; വേദനിക്കുന്നവര്‍ക്ക് തണലായി പി.എം. മുനീര്‍ ഹാജി

കാസര്‍കോട്: മനുഷ്യത്വം വറ്റാത്ത മനസ്സുകള്‍ ഒന്നിക്കുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നതിനു പൂക്കോയ തങ്ങള്‍ ഹോസ്‌പൈസ് നേര്‍സാക്ഷ്യമാകുന്നു . കേരളത്തില്‍ ഉടനീളം കാരുണ്യത്തിന്റെ തണലായി പടര്‍ന്നു പന്തലിച്ച ഈ പ്രസ്ഥാനത്തെ പി.എം. മുനീര്‍ ഹാജിയുടെ നേതൃത്വം കാസര്‍കോട് മണ്ഡലത്തില്‍ കരുത്തുറ്റ രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നു. രോഗശയ്യയില്‍ വേദനയനുഭവിക്കുന്ന ആയിരക്കണക്കിന് മനുഷ്യര്‍ക്ക് ഇന്ന് മുനീര്‍ ഹാജി ആശ്വാസത്തിന്റെ തെളിനീരുറവയാണ്.
ആശുപത്രികളില്‍ എത്താന്‍ കഴിയാത്ത, വീടിന്റെ ഉമ്മറപ്പടി കടക്കാന്‍ പോലുമാകാതെ കഴിയുന്ന കിടപ്പുരോഗികളെ തേടി അവരുടെ വീട്ടുവാതില്‍ക്കല്‍ എത്തുന്ന ‘ഹോം കെയര്‍ വിസിറ്റ്’ പദ്ധതിയാണ്പി ടി എച്ചിന്റെ ഏറ്റവും വലിയ സവിശേഷത.. കേവലം ഒരു മരുന്നോ ചികിത്സയോ മാത്രമല്ല, ‘നിങ്ങള്‍ തനിച്ചല്ല’ എന്ന ഉറച്ച വിശ്വാസമാണ് ഓരോ സന്ദര്‍ശനത്തിലൂടെയും മുനീര്‍ ഹാജിയും സംഘവും രോഗാതുരര്‍ക്കും അശരണര്‍ക്കും നല്‍കുന്നത്.
കാരുണ്യയാത്രയ്ക്കിടെ കണ്ടുമുട്ടുന്ന ഓരോ ജീവിതവും ഓരോ നൊമ്പരമാണ്. മുനീര്‍ ഹാജി തന്നെ അനുസ്മരിക്കുന്നത് പോലെ, ഒരു കാലത്ത് കൂടെ പ്രവര്‍ത്തിച്ചിരുന്ന പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍ പോലും ഇന്ന് രോഗത്താല്‍ തളര്‍ന്ന് കിടപ്പിലായിട്ടുണ്ട്. അത്തരത്തില്‍ സമൂഹത്തിന്റെ വിവിധ തുറകളില്‍ പെട്ട 700-ലധികം രോഗികള്‍ക്ക് ഇന്ന് കാസര്‍കോട് യൂണിറ്റ് മാത്രം തണലേകുന്നു.
മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ കൂടിയായ പി.എം. മുനീര്‍ ഹാജിയുടെ ധീരമായ നേതൃത്വത്തില്‍ യൂണിറ്റ് വലിയ മുന്നേറ്റമാണ് നടത്തുന്നത്. ഇന്ന് കേരളത്തിലുടനീളം 50-ലധികം യൂണിറ്റുകളും 5,000-ത്തോളം സന്നദ്ധപ്രവര്‍ത്തകരുമായി ലോകത്തിലെ തന്നെ ശ്രദ്ധേയമായ ഒരു പാലിയേറ്റീവ് ശൃംഖലയായിപി ടി എച് മാറിയിരിക്കുന്നു.
?വേദനിക്കുന്നവന്റെ കണ്ണീരൊപ്പുന്നതാണ് ഏറ്റവും വലിയ പുണ്യമെന്ന വിശ്വസമാണ് മുനീര്‍ ഹാജിയും സംഘവും സമൂഹത്തിനു നല്‍കുന്നത് , സ്‌നേഹത്തിന്റെ വലിയ പാഠപുസ്തകമായി ഇരുളടഞ്ഞ മുറികളിലെ വെളിച്ചമായി ഈ സേവനം തുടരണമെന്ന് നാട് കൊതിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരം, പാവൂരില്‍ മധ്യവയസ്‌കനെ വീട്ടില്‍ നിന്ന് തട്ടി കൊണ്ടുപോയി; റാഞ്ചലിന് പിന്നില്‍ ഒരുകോടി രൂപയുടെ ഇടപാടാണെന്ന സംശയം; പൊലീസ് അന്വേഷണത്തില്‍: തട്ടിക്കൊണ്ടുപോയ ആളെ ഇന്ന് തിരിച്ചെത്തിക്കാമെന്ന് റാഞ്ചികള്‍ ഉറപ്പ് നല്‍കിയതായി സംസാരം

You cannot copy content of this page