ഇന്നത്തെ പ്രധാനവാർത്തകൾ

മഴ മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുള്ളത്. ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിലാണ് സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വോട്ടർമാർക്ക് പട്ടികയിൽ തങ്ങളുടെ പേരുണ്ടെന്ന് ഉറപ്പുവരുത്താൻ ഇന്ന് മുതൽ അവസരം ഉണ്ടാകും.

വയനാട് പുനരധിവാസവും മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി നിർമ്മിച്ച മാതൃക ടൗൺഷിപ്പിലെ വീടുകളുടെ നറുക്കെടുപ്പും ഇന്ന് നടക്കും. ഒന്നാംഘട്ടത്തിൽ പൂർത്തിയായ വീടുകളുടെ താക്കോൽദാനം 25ന് മുഖ്യമന്ത്രി നിർവഹിക്കും

.ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടന്നു .ഇത് പല ആശുപത്രികളുടെയും പ്രവർത്തനത്തെ ബാധിച്ചേക്കാം. എങ്കിലും അടിയന്തര സേവനങ്ങളെ പണിമുടക്കിൽ നിന്നു ഒഴിവാക്കിയിട്ടുണ്ട്.

അമേരിക്കൻ പ്രസിഡൻ്റ് ട്രമ്പ് പ്രഖ്യാപിച്ച ആഗോളതാരിഫുകൾ അമേരിക്കൻ സുപ്രീംകോടതി റദ്ദാക്കി . ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഇത് വലിയ ആശ്വാസമാണ്. ട്രമ്പിനു ഇതു വലിയ തിരിച്ചടിയുമാണ്.

കേരള സ്റ്റോറി രണ്ട് എന്ന സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് പരാതിയിൽ ഹൈക്കോടതി സർക്കാരിനും നിർമ്മാതാക്കൾക്കും നോട്ടീസ് അയച്ചു.

വണ്ടങ്ങാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെട വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ ഡോക്ടറെ സസ്പെൻഡ് ചെയ്തു.

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വലിയ മാറ്റമില്ലാതെ തുടരും. ഇന്നലത്തെ കുറഞ്ഞ വിലയിൽ തന്നെയാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

കാസർകോട് ജില്ലയിൽ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ വോട്ടർമാരുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ട്. പുതുതായി പേര് ചേർത്തവർക്ക് ഓൺലൈനായി പട്ടിക പരിശോധിക്കാം.

കാസർകോട് ജില്ലയിലെ ദേശീയപാത നിർമ്മാണം മാർച്ച് മാസത്തോടെ പൂർണമായും പൂർത്തിയാക്കാൻ കരാർ കമ്പനിക്ക് സർക്കാർ നിർദ്ദേശം നൽകി . സർവീസ് റോഡുകളുടെ പണി വേഗത്തിൽ ആക്കാൻ ജില്ലാ കളക്ടർ ഇന്നലെ നടന്ന യോഗത്തിൽ ആവശ്യപ്പെട്ടു.

കാസർകോട് ജില്ലയുടെ മലയോര മേഖലകളായ വെള്ളരിക്കുണ്ട്, കൊന്നക്കാട് എന്നിവിടങ്ങളിൽ ഇന്ന് വൈകുന്നേരത്തോടെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തീരദേശത്ത് കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം.

എൻ്റോ സൾഫാൻ ദുരിതബാധിതർക്കുള്ള പ്രതിമാസ പെൻഷൻ കൂടി ശിക തീർക്കുന്നതിനായി സർക്കാർ അധിക ഫണ്ട് അനുവദിച്ചു. അടുത്ത ആഴ്ച മുതൽ തുക ബാങ്ക് അക്കൗണ്ടിലേക്ക് എത്തിത്തുടങ്ങും.

ഭാഷ ന്യൂനപക്ഷ സമ്മേളനം ഇന്ന് നടക്കും. കന്നഡ, തുളു ഭാഷാ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണു വിപുലമായ കൺവെൻഷൻ വിളിച്ചുകൂട്ടിയിട്ടുള്ളത്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികൾക്ക് മുന്നിൽ തങ്ങളുടെ ആവശ്യങ്ങൾ അവതരിപ്പിക്കുകയാണ് ലക്ഷ്യം.

തലപ്പാടി അതിർത്തിയിൽ ഇന്ന് പുലർച്ചെ നടത്തിയ പരിശോധനകളിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉ ൽപന്നങ്ങൾ പിടികൂടി.

ബേക്കൽ കോട്ട പരിസരത്ത് പ്രമുഖ തെന്നിന്ത്യൻ താരത്തിന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗ് ഇന്ന് പുനരാരംഭിക്കും. ഇത് കാണാനായി വലിയ ജനത്തിരക്ക് ഉണ്ടായേക്കും .

നീലേശ്വരം ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് നീലേശ്വരം നഗരസഭ കൗൺസിൽ പ്രമേയം പാസാക്കി . പ്രമേയം സർക്കാരിന് അയച്ചു. പതിറ്റാണ്ടുകളായുള്ള ജനങ്ങളുടെ ഈ ആവശ്യം വരാനിരിക്കുന്ന ബജറ്റ് ചർച്ചയിൽ പരിഗണിക്കപ്പെടുമെന്നാണ് പ്രതീക്ഷ. കേരളത്തിൽ ആദ്യമായി കെ സ്മാർട്ട് വഴി ബജറ്റ് അവതരിപ്പിച്ച ബ്ലോക്ക് പഞ്ചായത്തായി നീലേശ്വരം മാറി. ആരോഗ്യ മേഖലയ്ക്ക് 2.3 2 കോടി രൂപ നീക്കിവച്ച ബജറ്റിൽ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രി ഡയാലിസിസ് യൂണിറ്റും പ്രഖ്യാപിച്ചിട്ടുണ്ട്.

നീലേശ്വരം, കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനുകളെ അമൃത ഭാരത പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ വേഗത്തിൽ ആകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

ചെറുവത്തൂരിനെയും തീരദേശ പാതയെയും ബന്ധിപ്പിക്കുന്ന ഓർക്കുളം പാലത്തിൻറെ നിർമ്മാണം പുരോഗമിക്കുന്നു .39.98 കോടി രൂപ ചെലവിലാണു പാലം പണിയുന്നത്.

ചെറുവത്തൂർ പഞ്ചായത്തിൽ ജലാശയങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രത്യേക പദ്ധതിക്ക് നടപടികൾ ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page