കളഞ്ഞു കിട്ടിയ രണ്ടുലക്ഷത്തിന്റെ സ്വർണ്ണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു: സത്യസന്ധതക്കു മാതൃകയായി കുമ്പള കോട്ടക്കാറിലെ ഇല്ല്യാസ്

കാസർകോട് :ആരിക്കാടിയിൽ കളഞ്ഞുകിട്ടിയ രണ്ടുലക്ഷം രൂപ വിലവരുന്ന സ്വർണ പാദസരം കോട്ടക്കാറിലെ ഇലക്ട്രിഷ്യൻ ഇല്യാസ് ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചു. ഇല്ല്യാസിന്റെ മാതൃകാ പരമായ സത്യ സന്ധതയെ നാടു പ്രകീർത്തിക്കുന്നു.ആരിക്കാടിയിലെ മറ്റൊരു സാമൂഹ്യ പ്രവർത്തകനായ റഫീഖ് അബ്ബാസിന്റെ സഹോദരിയുടെ ഒന്നരപവൻ പാദസരം ആഴ്ചകൾക്ക് മുമ്പ് അരിക്കാടിയിൽ നഷ്ടപ്പെട്ടിരുന്നു. വീട്ടുകാർ അത്
എല്ലായിടത്തും അരിച്ചുപെറു ക്കിയെങ്കിലുംകണ്ടെത്താൻ കഴിയാതെ വിഷമിക്കുകയായിരുന്നു.പാദസരം ലഭിക്കാത്തതിന്റെ നിരാശ അവരെ വേട്ടയാടുകയായിരുന്നു.ഇതിനിടയിലാണ്‌ തെരുവ് വിളക്ക് നന്നാക്കാനായി ഇല്യാസ് ആരിക്കാ ടിയിലെത്തിയത്.വഴിയരികിൽ കിടന്നു തിളങ്ങിയ പാദസരം ഇല്യാസ് കൈയിലെടുത്തു. അത് സ്വർണം തന്നെയാണോ എന്ന് തിരിച്ചും മറിച്ചും നോക്കി. സ്വർണമാവാൻ വഴിയില്ലെന്നു കരുതിയെങ്കിലും കള ഞ്ഞില്ല. പണികഴിഞ്ഞു മടങ്ങും വഴി കുമ്പളയിലെ ജ്വല്ലറി ഉടമ നദീമിനെ ക്കൊണ്ട് പരിശോധിപ്പിച്ചു. സ്വർണമാണെന്ന് ഉറപ്പാക്കി. പിന്നീട് പൊതുപ്രവർത്തകനായ ബി എ റഹ്മാനെ വിവരം അറിയിച്ചു. അതിനുശേഷം ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തി. വിവരമറിഞ്ഞെത്തിയ യഥാർത്ഥ ഉടമയെ അവർ നഷ്ടപ്പെ ടുപോയെന്നു കരുതിയിരുന്ന പാദസരം സന്തോഷത്തോടെ തിരിച്ചേൽപ്പിച്ചു.സാമൂഹ്യ പ്രവർത്തകനും കുമ്പളയിലെ അറിയപ്പെടുന്ന ക്രിക്കറ്റ് കളിക്കാരനുമാണ് ഇല്ല്യാസ്. ഇല്ല്യാസിന്റെ നല്ല മനസ്സിന് മുന്നിൽ നാട് നമിക്കുന്നു.
ഇല്ല്യാസ് കാണിച്ച സത്യസന്ധതയെയും
മഹാമനസ്കതയെയും നാടും നാട്ടുകാരും അഭിനന്ദിക്കുന്നു,ആദരിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page