കാസര്‍കോട്: അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന മോര ശ്രീ ഐവര്‍ ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള ആയിരത്തിരി മഹോത്സവം പുലര്‍ച്ചെ നടന്നു. എട്ടു മണി മുതല്‍ കാളപ്പുലിയന്‍, പുലിക്കണ്ടന്‍, പുല്ലൂര്‍ണ്ണന്‍, പുല്ലൂരാളി, വെള്ളാട്ടം, തിടമ്പ് എഴുന്നള്ളിപ്പ് എന്നിവ നടക്കും. പുലര്‍ച്ചെ 1.30ന് പുല്ലൂരാളി അമ്മ തോറ്റം. വെള്ളിയാഴ്ച രാവിലെ കാളപ്പുലിയന്‍, പുലിക്കണ്ടന്‍, ഉച്ചക്ക് പുല്ലൂരാളി, വൈകിട്ട് പുല്ലൂര്‍ണ്ണന്‍, പുലര്‍ച്ചെ ഒരു മണിക്കു പൂമുടികളിമാടം ചേര്‍ക്കല്‍, രണ്ടു മണിക്ക് ഭണ്ഡാരം തിരിച്ചെഴുന്നള്ളിപ്പോടെ തെയ്യം കെട്ടു മഹോത്സവം സമാപിക്കും.







