കാഞ്ഞങ്ങാട്ട് വീട്ടമ്മയ്ക്ക് വെട്ടേറ്റ് ഗുരുതരം; സംഭവത്തിനു ശേഷം ഓടിരക്ഷപ്പെട്ട ഭര്‍ത്താവ് തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: വീട്ടമ്മയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കാഞ്ഞങ്ങാട്, കടപ്പുറം, ബാവനഗര്‍, ഇല്യാസ് നഗറിലാണ് റംസാന്‍ വ്രതാരംഭം തുടങ്ങിയ ദിവസത്തില്‍ അതിദാരുണമായ സംഭവം നടന്നത്.
ഇബ്രാഹിം (62)ആണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന്റെ ഭാര്യ മറിയ (55)ത്തെ ഗുരുതരമായി വെട്ടേറ്റ നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച (ഇന്ന്) പുലര്‍ച്ചെയാണ് സംഭവം. കുടുംബ പ്രശ്‌നത്തെ ചൊല്ലി ഇരുവരും വഴക്കിലേര്‍പ്പെടുകയായിരുന്നുവെന്നു പറയുന്നു. ഇതിനിടയില്‍ പ്രകോപിതനായ ഇബ്രാഹിം കത്തിയെടുത്തു മറിയത്തിന്റെ തലയില്‍ വെട്ടുകയായിരുന്നുവത്രെ. ബഹളവും നിലവിളിയും കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ ഇബ്രാഹിം വീട്ടില്‍ നിന്നു ഇറങ്ങി ഓടുകയായിരുന്നു. വീട്ടിനകത്തു ചോരയില്‍ കുളിച്ചു കിടക്കുന്ന നിലയിലാണ് മറിയത്തെ കാണപ്പെട്ടത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. പരിക്കു ഗുരുതരമായതിനാലാണ് മംഗ്‌ളൂരുവിലേയ്ക്ക് കൊണ്ടുപോയത്.
സംഭവത്തിനു ശേഷം കാണാതായ ഇബ്രാഹിമിനെ രാവിലെയാണ് വീട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. ഹൊസ്ദുര്‍ഗ്ഗ് പൊലീസ് എത്തി അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page